വരയില്‍ വര്‍ണ്ണപ്രപഞ്ചം തീര്‍ത്ത് ചിറകുള്ള ചങ്ങാതിമാര്‍

 

ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ചെറുവത്തൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ കാലിക്കടവില്‍ വെച്ചു നടന്ന സമൂഹചിത്രരചന ഈകുട്ടികളോടുള്ള സ്നേഹത്തിന്റെയും സഹഭാവത്തിന്റെയും,പിന്തുണയുടേയും മികച്ച മാതൃകയായിരുന്നു.വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ ഭിന്നശേഷിക്കാരായ കുട്ടികളും അവരോടൊപ്പം പഠിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്ന കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത വര്‍ണ്ണമനോഹരമായ പരിപാടിക്ക് നാടിന്റെയാകെ വലിയ സ്നേഹവായ്പാണ് ലഭിച്ചത്.
കൈകള്‍ കൊണ്ട് മാത്രം എഴുതുകയും വരയ്ക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ കാലുകൊണ്ട് മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ വൈശാഖിന്റെ ചിത്രരചന കണ്ട് അവിടെക്കൂടിയ ജനസഞ്ചയം സാകൂതം അത് വീക്ഷിച്ചു.അതിലൂടെ ഇത്തരം കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയുകയായിരുന്നു സമൂഹം.തുടര്‍ന്ന് പങ്കെടുത്ത മുഴുവന്‍ കുട്ടികളും നീട്ടിവലിച്ചു കെട്ടിയ കാന്‍വാസില്‍ വരകളുടെ വര്‍ണ്ണപ്രപഞ്ചംതീര്‍ക്കുകയായിരുന്നു.അവര്‍ക്കുള്ള വലിയ അംഗീകാരമായിരുന്നു അത്.Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016