ഭിന്നശേഷിക്കാരായ കുരുന്നുകളുടെ പഠനയാത്ര 02.02.2018
ലോക തണ്ണീർത്തട ദിനത്തിൽ കായലിൽ കണ്ടലുകൾ വെച്ചുപിടിപ്പിച്ച് ഭിന്നശേഷിക്കാരായ കുരുന്നുകളുടെ പഠനയാത്രയ്ക്ക് ഗംഭീര തുടക്കം. സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിലാണ് ഉപജില്ലാ പരിധിയിലെ ശാരീരിക മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് പഠനയാത്ര സംഘടിപ്പിച്ചത്.
ലോക തണ്ണീർത്തട
ദിനത്തിന്റെ സന്ദേശമുൾക്കൊണ്ട് കവ്വായിക്കായലിൽ ഇടയിലെക്കാട് ബണ്ടിനടുത്ത്
അമ്പതോളം കണ്ടലുകൾ വെച്ചുപിടിപ്പിച്ചും ദിന സന്ദേശം കുട്ടികളിലേക്ക്
പകർന്നുമായിരുന്നു യാത്രയ്ക്ക് തുടക്കം കുറിച്ചത്. ഇടയിലെക്കാട് എ എൽ പി
സ്കൂളിലെ കുട്ടികൾ നാടിനെ അറിയാനെത്തിയ കൂട്ടുകാർക്ക് കണ്ടൽ തൈകൾ കൈമാറി
വരവേറ്റു. ഇടയിലെക്കാട് കാവിന്റെ വനഭംഗി ആസ്വദിച്ചും കാവിലെ വാനരപ്പടയ്ക്ക്
നിത്യവും ചോറൂട്ടുന്ന മാണിക്കമ്മയോട് അനുഭവങ്ങൾ ചോദിച്ചറിഞ്ഞും ജൈവ
വൈവിധ്യത്തെ തൊട്ടറിഞ്ഞും തുടങ്ങിയ യാത്ര തീരദേശത്തിന്റെ പരിസ്ഥിതിയെ
നേരിട്ടറിഞ്ഞ് ചെമ്പല്ലിക്കുണ്ട് വയലപ്ര വരെ നീണ്ടു. 20 കുട്ടികളും അവരുടെ
രക്ഷിതാക്കളുമായിരുന്നു യാത്രയിൽ പങ്കാളികളായത്.ബിആർസിയുടെ ആഭിമുഖ്യത്തിൽ
നടത്തിയ ദ്വിദിന സഹവാസ ക്യാമ്പായ വിസ്മയക്കൂടാരത്തിന്റെ ഭാഗമായാണ് യാത്ര
ഒരുക്കിയത്. ഇടയിലെക്കാട് എ എൽ പി സ്കൂൾ പ്രധാനാധ്യാപകൻ എ അനിൽകുമാർ
തണ്ണീർത്തട ദിന സന്ദേശം നൽകി.പി വേണുഗോപാലൻ, പി സ്നേഹലത, പി വി പ്രസീദ, സി
വി ലേഖ, പി പ്രമോദ് എന്നിവർ സംസാരിച്ചു.
Comments
Post a Comment