എ.എല്‍.പി.എസ് വലിയപറമ്പ


Add caption
തീരദേശത്തെ കാവല്‍സസ്യങ്ങളായ കണ്ടലുകള്‍ തിരിച്ചറിഞ്ഞ് വിദ്യാര്‍ഥികളുടെ യാത്ര. വലിയപറമ്പ് എ.എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പരിസ്ഥിതി പ്രവര്‍ത്തകരോടൊപ്പം യാത്ര നടത്തിയത്.വിവിധയിനം മത്സ്യങ്ങള്‍, കക്കകള്‍, പക്ഷികള്‍, കടല്‍ത്തീരത്തെ കടലെടുക്കാതെ സംരക്ഷിച്ചുനിര്‍ത്തുന്ന അടച്ചുവള്ളികള്‍, ചിള്ളിമുള്ളുകള്‍, അമരത്തൈ എന്നിവ കുട്ടികള്‍ പരിചയപ്പെട്ടു. അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത യാത്രയില്‍ പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുത്തു. ആനന്ദ്‌പേക്കടം, കൃഷ്ണദാസ് പലേരി, ശ്രീജിത്ത് ഇടയിലക്കാട് എന്നിവര്‍ ക്ലാസെടുത്തു. പ്രധാനാധ്യാപിക ടി.പ്രവീണ, എ.ബി.സലാഹുദ്ദീന്‍, കെ.ടി.സുജയ, സി.വി.റീന, വി.സുജാത, കൊളങ്ങര രാമന്‍ എന്നിവര്‍ നേതൃത്വം നല്കി.
Add caption

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015