പയർ മൊഴിയുമായി കൂളിയാട്ടെ കുട്ടികൾ
അന്താരാഷ്ട്ര പയർ വർഷാചരണത്തിന്റെ സമാപന പരിപാടി എന്ന നിലയിലാണ് കൂളിയാട് ഹൈസ്കൂളിൽ മാതൃകാപരമായ 'പയർ മൊഴി' എന്ന പരിപാടി ഒരുക്കിയത് . 5,6,7 ക്ലാസുകളിലെ ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, തുടങ്ങിയ വിഷയങ്ങളിലേ പഠനാശയങ്ങൾ കുട്ടികൾ ശേഖരിച്ച വിത്തുകൾ ഉപയോഗിച്ച്പാനലിൽ ചിത്രീകരിച്ചത് .യു .പി.വിഭാഗത്തിലെ മുഴുവൻ കുട്ടികളേയും 8 പേർ വീതമുള്ള സയൻസ് സർക്കിളുകളായി തിരിച്ച് മൂന്ന് മണിക്കൂർ കൊണ്ട് മത്സരാടിസ്ഥാനത്തിലാണ് പയർ പാനൽ തയ്യാറാക്കിയത് . ഏഴാം ക്ലാസ്സിലെ ശ്രീനിവാസ രാമാനുജൻ സയൻസ് സർക്കിൾ പൂമ്പാറ്റയുടെ ജീവിത'ചക്രം ചിത്രീകരിച്ച് ഒന്നാം സ്ഥാനത്തെത്തി.സൂര്യ-ചന്ദ്രഗ്രഹണങ്ങൾ ,പൈഥഗോറസ് സിദ്ധാന്തം, ജന്തു സസ്യ കോശങ്ങൾ തുടങ്ങിയ മുപ്പതോളം പഠനാശയങ്ങളാണ് പയർ കൊണ്ട് ചിത്രീകരിക്കപ്പെട്ടത് .ഒരു കുട്ടിക്ക് ഒരു ചാൽപയർ ,സ്കൂർ പറമ്പിൽ നൂറ് മീറ്റർ നീളത്തിൽ പയർ കൃഷി ,പയർ കൊണ്ട് ഭൂപട നിർമാണം തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ പയർ വർഷാചരണത്തിന്റെ ഭാഗമായി നടത്തിയിരുന്നു. പയർ മൊഴി പരിപാടിക്ക് കെ.വി.ലളിത, മനോജ് മാത്യു, കെ.ചന്ദ്രൻ ,കെ.കെ.ഗണേശൻ, എം.വി വിജയൻ ,കെ.നളിനി, പി.ഗൗരി, രാജലക്ഷ്മി, തുടങ്ങിയവർ നേതൃത്വം നൽകി.
Comments
Post a Comment