വിദ്യാലയമികവിന് ശക്തി പകരാന്‍ Hello english



 I

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നത് പൊതുവിദ്യാഭ്യാസവകുപ്പും എസ്.എസ്.എ യും മുന്നോട്ടുവെക്കുന്ന ഒരു വലിയ ലക്ഷ്യമാണ്.ഈ ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിനായി ഒട്ടേറെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് Hello english.ക്ലാസ്സ് മുറിയില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പാല്‍പ്പായസം പോലെ മധുരാനുഭവമായി മാറിയാലേ അതവര്‍ നന്നായി ആസ്വദിക്കുകയും സംസാരിക്കുകയുമുള്ളു.അപ്പോഴേ രക്ഷിതാക്കളും പൊതുസമൂഹവും പൊതുവിദ്യാലയങ്ങളെ വേണ്ടരീതിയില്‍ 
അംഗീകരിക്കുകയുള്ളു.ക്ലാസ്സ്മുറികളില്‍ ഇംഗ്ലീഷ് പഠനം രസകരമാക്കുന്നതിനുള്ള പുതിയ വാതായനമാണ് hello english അധ്യാപകര്‍ക്കു മുന്നില്‍ തുറന്നുനല്‍കുന്നത്.സര്‍ഗാത്മക നാടകത്തിന്റെ സാധ്യതകള്‍ ഇംഗ്ലീഷ് പാഠഭാഗങ്ങളിലേക്ക് സന്നിവേശിപ്പിച്ചും,കളികളുടെഊര്‍ജം പ്രയോജനപ്പെടുത്തിയും,ടീച്ചറുടെ ഇംഗ്ലീഷ്സംസാരവും ടീച്ചറും കുട്ടിയും തമ്മിലുള്ള ഇന്ററാക്ഷന്‍ കൂടുതല്‍ഫലപ്രദമാക്കിയും,കുട്ടിയെക്കൂടി ഉള്‍പ്പെടുത്തി വ്യത്യസ്ത രീതിയില്‍ കഥകള്‍
  പറഞ്ഞും ,three diamensionസാധ്യതയുള്ളപരമാവധി പഠനോപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയും,പാഠാസൂത്രണത്തില്‍ നൂതനമായ തന്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയും അധ്യാപകര്‍ക്ക് ഏറെ ആസ്വാദ്യകരമാകുന്ന രീതിയില്‍ തയ്യാറാക്കിയ മൊഡ്യൂളുകളാണ് hello english പരിശീലനത്തിന്റെ പ്രത്യേകത.
പരിശീലനത്തിലുടനീളം അധ്യാപകര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള അവസരം നല്‍കിയും ,പരിശീലനത്തിനിടയില്‍തന്നെ വ്യക്തിഗതമായും,ഗ്രൂപ്പിലും വികസിപ്പിച്ച പാഠാസൂത്രണങ്ങള്‍ പ്രയോജനപ്പെടുത്തി ട്രൈഔട്ട് ക്ലാസുകള്‍ എടുക്കാന്‍ അധ്യാപകര്‍ക്ക് കഴിഞ്ഞതും ക്ലാസ്മുറിയില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതില്‍ ഏറെ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട് എന്നതില്‍ സംശയമില്ല.വ്യത്യസ്ത രീതിയില്‍ കഥകള്‍ അവതരിപ്പിക്കുന്നതില്‍ അധ്യാപകര്‍ കാണിച്ച ചടുലതയും,പരിശീലനത്തിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ആവേശത്തോടെ പങ്കെടുത്തതും,സെഷനുകളെ ആഴത്തില്‍ വിലയിരുത്തി ഇംഗ്ലീഷില്‍ തന്നെ സംസാരിച്ചതും hello english അധ്യാപകര്‍ ഏറ്റെടുക്കുന്നു എന്നതിന്റെ നല്ല സൂചനകളാണ്.







Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015