അമ്മമാരുടെ രചനാ ശില്പശാലയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി ..
കുട്ടികൾക്ക് വേണ്ടി അമ്മമാരുടെ രചനാ ശില്പശാല രണ്ടാം ഘട്ടം പൂർത്തിയായി
കുട്ടികളെ മികച്ച വായനക്കാരും അതുവഴി അക്കാദമിക മികവിന്റെ ഉടമകളും ആക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ രക്ഷിതാക്കളുടെ രചനാ ശില്പശാലയുടെ രണ്ടാം ഘട്ടംഇന്ന് നടന്നു. ധാരാളം വായനാ കാർഡുകൾ വായിച്ച് വായനാകാർഡിന്റെ പ്രത്യേകതകൾ മനസ്സിലാക്കുന്ന പ്രവർത്തനമാണ് ആദ്യം നടന്നത്. കുറുകിയ വാക്യങ്ങൾ. വ്യത്യസ്തമായ വാക്യശൈലി, ഭാഷാപ്രയോഗങ്ങൾ.വൈവിധ്യമാർന്ന പദങ്ങൾ. എന്നിവയൊക്കെ ശ്രദ്ധയിൽ പെടുത്തി.തുടർന്ന് ഒരാൾ തയ്യാറാക്കിയ കഥ എല്ലാവർക്കും നൽകി. മുകളിൽ കണ്ടത്തിയ സാധ്യതകൾ പരിഗണിച്ച് എല്ലാവരും കഥയെ എഡിറ്റ് ചെയ്തു. എല്ലാവരും അവരുടേതായ രീതിയിൽ കഥ മാറ്റിയെഴുതി. കൂടുതൽ മെച്ചപ്പെടുത്തൽ ആവശ്യമാണെന്ന് പിന്നീടുള്ള ചർച്ചയിൽ ബോധ്യപ്പെട്ടു.ആർ പി വേർഷൻ അവതരിപ്പിച്ച് ബോധ്യപ്പെടുത്തി.തുടർന്ന് ഗ്രൂപ്പിൽ കൂടുതൽ രചനകൾ നൽകി മെച്ചപ്പെടുത്താൻ ശ്രമിച്ചു. അങ്ങനെ ഒരു പരിധി വരെ രക്ഷിതാക്കൾ രചന മെച്ചപ്പെടുത്തുന്ന രീതി മനസ്സിലാക്കി. കുറേക്കൂടി രചനകൾ നടത്താനുള്ള ചിത്രങ്ങൾ എല്ലാവർക്കും നൽകിയാണ് ശില്പശാല അവസാനിച്ചത്
Comments
Post a Comment