പ്രധാനാധ്യാപകരുടെ ഏകദിന ആസൂത്രണസംഗമം
ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം
ചെയ്യുന്നതിനുള്ള പ്രധാനാധ്യാപകരുടെ ഏകദിന ആസൂത്രണസംഗമം വിവിധ സബ്
ജില്ലകളില്‍ ആരംഭിച്ചു.വാര്‍ഷിക പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ എല്‍ പി,
യു പി, ഹൈസ്കൂളുകളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജൂലായ് -
ആഗസ്റ്റ് മാസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള
ഹെഡ് മാസ്റ്റര്‍മാരുടെ ഏകദിന ആസൂത്രണ സംഗമങ്ങള്‍ പൂര്‍ത്തിയായി .
ഇതിന്റെ ഭാഗമായി 'ആഗസ്റ്റ് മാസം - ലാബ് ശാക്തീകരണമാസം' എന്ന
നിലയില്‍ സ്കൂളുകളില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള
തീരുമാനങ്ങള്‍ ഉണ്ടായി വരുന്നു. ആഗസ്റ്റ് മാസത്തില്‍ ലാബിന്റെ ക്രമീകരണം
മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു കുറിപ്പ് ഹെഡ് മാസ്റ്റര്‍
പരിശീലനത്തില്‍ വിതരണം ചെയ്യുകയുണ്ടായി
ചെറുവത്തൂര്‍ ഉപജില്ലയിലെ പരിശീലനം 26 ന് നടന്നു. എ ഇ ഒ പ്രകാശന്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍, ലക്ചറര്‍ പി പി വേണുഗോപാലന്‍എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.53 അധ്യാപകര്‍ പങ്കെടുത്തു
Comments
Post a Comment