മെഡിക്കല്‍ ക്യാമ്പ് - ആരംഭം
ചെറുവത്തൂര്‍ ഉപജില്ലയിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള
വൈദ്യപരിശോധന ക്യാമ്പിന് ചെറുവത്തൂര്‍ ബി.ആര്‍.സി യില്‍ തുടക്കമായി .
പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി രമണി ഉദ്ഘാടനം ചെയ്തു . ഡോ.എം
ബാലന്‍ അധ്യക്ഷത വഹിച്ചു . ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.പി.പ്രകാശ് കുമാർ
,ബി.പി.ഒ .എം.മഹേഷ് കുമാർ,പി.രാജൻ എന്നിവർ സംസാരിച്ചു. .കെ.പി രഞ്ജിത്ത്
സ്വാഗതവും പി.വി.ലൈനി നന്ദിയും പറഞ്ഞു.എം.ആര്‍, ഓട്ടിസം
കുട്ടികള്‍ക്കായുള്ള ക്യാമ്പ് ബി.ആര്‍.സി യിലും , പ്രാഥമിക കാഴ്ച പരിശോധന
പടന്ന ഗവ.യു.പി സ്കൂളിലു മാണ് നടന്നത് . പ്രാഥമിക ഘട്ട കാഴ്ച പരിശോധന
ക്യാമ്പുകള്‍ 23 ന് കൂലേരി ഗവ.എല്‍.പി സ്കൂളിലും, 24 ന് ചെറുവത്തൂര്‍
സാമൂഹികാരോഗ്യ കേന്ദ്രത്തിലും നടക്കും. ഓര്‍ത്തോ 24നും, കാഴ്ച പരിശോധന 25
നും, കേള്‍വി പരിശോധന 27 നും ചെറുവത്തൂര്‍ ബി.ആര്‍.സി യില്‍ നടക്കും.
Comments
Post a Comment