ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി സ്‌കൂളില്‍യില്‍ പച്ചക്കറി കൃഷിപരിശീലനം
ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി സ്‌കൂളില്‍യില്‍ പയ്യളത്ത് അമ്പാടിയേട്ടന്‍ കുട്ടികള്‍ക്ക് പച്ചക്കറി കൃഷിപരിശീലനം നല്‍കുന്നു
തൃക്കരിപ്പൂര്‍ : ഇ-കൃഷിയുടെയും ഉപഗ്രഹ സഹായത്തോടെയുള്ള കൃഷി രീതികളുടെയും കാലത്ത് പരമ്പരാഗത കൃഷി പാഠങ്ങളുമായി അമ്പാടിയേട്ടന്‍ സ്‌കൂളിലെത്തി. ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി സ്‌കൂളിലാണ് മുതിര്‍ന്ന കര്‍ഷകന്‍ എടച്ചാക്കൈയിലെ പയ്യളത്ത് അമ്പാടി കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സ്ംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കിവരുന്ന പച്ചക്കറി കൃഷി പദ്ധിതിയുടെ സ്‌കൂള്‍തല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടാണ് അദ്ദേഹം കുട്ടികള്‍ക്ക് വിത്തിനങ്ങളെക്കുറിച്ചും നടീലിനെക്കുറിച്ചും അനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയത്.വിത്ത് പായ്ക്കറ്റിലെ അഞ്ച് വിത്തുകള്‍ നടുന്നതിനെക്കുറിച്ചുള്ള പ്രായോഗിക പരിശീലനവും അദ്ദേഹം കുട്ടികള്‍ക്ക് നല്‍കി.
ചീര,വെണ്ട,മുളക്,വഴുതിന,പയര്‍ എന്നിവയുടെ വളരീതി,ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചും ക്ലാസെടുത്തു.വെളുത്തുള്ളി കഷായം,വേപ്പെണ്ണ മിശ്രിതം,വേപ്പിന്‍ കഷായം,പുകയില കഷായം തുടങ്ങിയവയുടെ നിര്‍മാണരീതിയും വിശദീകരിച്ചു.പടന്ന കൃഷിഭവന്‍ വിദ്യാലയത്തിലെ 404 വിദ്യാര്‍ഥികള്‍ക്കാണ് വിത്ത് നല്‍കിയത്.
പച്ചക്കറികള്‍ നല്ല രീതിയില്‍ കൃഷിചെയ്യുന്നവര്‍ക്ക് സ്‌കൂള്‍ തലത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇ.രാഘവന്‍, അധ്യാപകരായ പി.വി ഭാസ്‌കരന്‍,
കെ.വി സുധീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments
Post a Comment