ഗണിത പൂക്കള മത്സരം

ചെറുവത്തൂര്‍ ഉപജില്ല ഗണിത ശാസ്ത്ര അസോസിയേഷന്‍ പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിച്ച ഗണിത പൂക്കള മത്സരം ശ്രദ്ധേയമായി. എല്‍ പി,യു പി, ഹൈസ്കൂള്‍,ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. കാഞ്ഞങ്ങാട് ഡി. ഇ. ഒ കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കെ പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ ബി. പി. ഒ ഒ.രാജഗോപാല്‍, എം. കെ ഹരിദാസ്, വിമലമ്മ,പി സി ചന്ദ്രമോഹനന്‍, കെ വി ജനാര്‍ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശാസ്ത്രകേരളം പ്രകാശനവും ഇതോടൊപ്പം നടന്നു. കാസര്‍ഗോഡ്‌ ഡയറ്റ് പ്രിന്‍സിപ്പാള്‍ സി. എം ബാലകൃഷ്ണന്‍ പ്രകാശനം നിര്‍വഹിച്ചു.
പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ചെറുവത്തൂര്‍ ഉപജില്ലാ ഗണിത ശാസ്ത്ര പൂക്കള മത്സരത്തില്‍ ഉദിനൂര്‍ സെന്‍ട്രല്‍ എ.യു പി സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. എല്‍ പി, യു. പി വിഭാഗങ്ങളില്‍ ഇവര്‍ ഒന്നാംസ്ഥാനം നേടി. എല്‍. പി വിഭാഗത്തില്‍ എ എല്‍ പി എസ് പടന്ന തെക്കെക്കാടും,യു പി വിഭാഗത്തില്‍ ഓലാട്ട് എ യു പി സ്കൂളും രണ്ടാം സ്ഥാനം നേടി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജി വി എച്ച് എസ് എസ് കയ്യൂര്‍ ഒന്നാം സ്ഥാനം നേടി, ഉദിനൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനാണ് രണ്ടാം സ്ഥാനം. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഉദിനൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്നാം സ്ഥാനവും,ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ .വി രമണി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടി. വി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ. ശ്യാമള, ജോസ് വര്‍ഗീസ്‌ തുടങ്ങിയവര്‍ സംസാരിച്ചു. പി കെ സേതുമാധവന്‍ സ്വാഗതവും,പി പി രാജന്‍ നന്ദിയും പറഞ്ഞു.

Comments