ശിക്ഷ ക ഹഖ് അഭിയാന്‍ സ്കൂള്‍ തല ക്യാംപെയിന്‍ -ബി.ആര്‍.സി തല പരിശീലനം

ശിക്ഷ ക ഹഖ് അഭിയാന്‍ സ്കൂള്‍ തല ക്യാംപെയിന് മുന്നോടിയായി ബി.ആര്‍ .സി തല പരിശീലനം നടന്നു.RTE യുമായി ബന്ധപ്പെട്ട് ,വിദ്യാലയം ഇപ്പോള്‍ എവിടെ നില്‍ക്കുന്നു ,എന്തൊക്കെ ഗ്യാപ്പാണ് വിദ്യാലയത്തില്‍ നിലനില്ക്കുന്നത് എന്നിവ സംബന്ധിച്ച പഠനവും ,സ്കൂള്‍ തലത്തില്‍ എസ്.എം.സി അംഗങ്ങളുമായുള്ള സംവാദവുമാണ് ശിക്ഷ ക ഹഖ് അഭിയാന്‍ പ്രോഗ്രാം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.ബി.ആര്‍.സി യിലെ ട്രെയിനര്‍, സി.ആര്‍.സി കോര്‍ഡിനേറ്റര്‍, റിസോഴ്സ് അധ്യാപകര്‍,ടി.ടി.സി വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന ടീം സെപ്തമ്പര്‍ 20 മുതല്‍‌ ഒക്ടോബര്‍ 3 വരെ 8 ദിവസം കൊണ്ട് ക്യാംപെയിന്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
സ്വാഗതം-ശ്രീ.ഗോവിന്ദന്‍ മാസ്റ്റര്‍(ട്രെയിനര്‍,ബി .ആര്‍. സി ചെറുവത്തൂര്‍)

അധ്യക്ഷന്‍-ശ്രീ.ഒ.രാജഗോപാലന്‍ (ബി.പി.ഒ- ബി .ആര്‍. സി ചെറുവത്തൂര്‍)


ഉദ്ഘാടനം-ശ്രീ.രാജന്‍ മാസ്റ്റര്‍ ( എച്ച്.എം. ജി.യു.പി.എസ് ചന്തേര)


നന്ദി-ശ്രീ.എം.മഹേഷ് കുമാര്‍ (ട്രെയിനര്‍,ബി .ആര്‍. സി ചെറുവത്തൂര്‍)

പരിചയപ്പെടല്‍

ഒരു വിദ്യാലയം എന്തായിരിക്കണം?

ശ്രീ.ലത്തീഫ് (ജില്ലാ പ്രോഗ്രാം ഓഫീസര്‍ , എസ് .എസ്.എ കാസറഗോഡ് )

ശ്രീ.സുരേഷ് ( റിസോഴ്സ് ടീച്ചര്‍,ബി.ആര്‍.സി ചെറുവത്തൂര്‍ )

ശ്രീ.പി.പി വേണുഗോപാലന്‍ (ലക്ചറര്‍, ഡയറ്റ് കാസറഗോഡ് )

Comments

  1. ടി ടി സി വിദ്യാര്‍ത്ഥികളുടെ പഠനം നഷ്ടപ്പെടുത്തി നൂറു രൂപ കൂലിക്ക് അവരെ നിയോഗിക്കുന്നതിനെക്കാള്‍ എത്രയോ ഭേദമായിരുന്നു നാട്ടില്‍ അധ്യാപന പരിശീലനം പൂര്‍ത്തിയാക്കി നില്‍ക്കുന്ന കുട്ടികളെ ഈ പണിക്കു തിരഞ്ഞെടുക്കുന്നത്.അധ്യാപകര്‍ കൃത്യ സമയത്ത് എത്തുന്നത്‌ മായി ബന്ദപ്പെട്ട ചോദ്യങ്ങള്‍ കേരളത്തിലെ അധ്യാപക സമൂഹത്തെ അപഹസിക്കലാണ്. ഉച്ച ഭക്ഷണ വിതരണവുമായി ചേര്‍ത്ത് ചോദിച്ചിരിക്കുന്ന ചോദ്യങ്ങള്‍ ഇന്ന് കേരളത്തില്‍ പ്രസ്ക്തമേ അല്ല.ഉത്തരേ ഇന്ത്യ യില്‍ തയാറാക്കിയ ചോദ്യാവലി തര്‍ജിമ ചെയ്തപ്പോള്‍ തല കൂടി ഉപയോഗിക്കാമായിരുന്നു,

    ReplyDelete
  2. ശതിയാണ്...കുട്ടികള്‍ക്കിത് സ്കൂള്‍ എക്സീപിരിയന്‍സ് പ്രോഗ്രാം എന്ന നിലയില്‍ കാണാം.

    ReplyDelete

Post a Comment

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015