സെന്‍റ് പോള്‍സ് എ.യു.പി.സ്കൂള്‍- ശാന്തിയാത്ര



ഗാന്ധി ജയന്തിയോടനുബന്ധിച്ചു തൃക്കരിപ്പൂര്‍ സെന്‍റ് പോള്‍സ് എ.യു.പി.സ്കൂള്‍ പി.ടി.എ.സംഘടിപ്പിച്ച ശാന്തിയാത്ര 
 സാമൂഹിക അന്തരീക്ഷം കലുഷിതമാവുകയും മനസുകള്‍ അകലുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ സംഘടിപ്പിക്കപ്പെട്ട ശാന്തിയാത്ര ശ്രദ്ധേയമായി. തൃക്കരിപ്പൂര്‍ സെന്‍റ് പോള്‍സ് എ.യു.പി. സ്കൂള്‍ അധ്യാപക രക്ഷാ കര്തൃ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഗാന്ധി വേഷം അണിഞ്ഞ കുട്ടിക്ക് പിന്നിലായി സ്കൂള്‍ അധികൃതരും കുട്ടികളും അണിനിരന്നു. മുഴുവന്‍ കുട്ടികളും ഗാന്ധി തൊപ്പി അണിഞ്ഞിരുന്നു. ഹെഡ് മിസ്ട്രസ് അമിത, പി.ടി.എ.പ്രസിഡന്ട് വി.എം.ബാബുരാജ്, എം.റഫീഖ്, വില്‍സണ്‍ അംബ്രോസ് എന്നിവര്‍ നേതൃത്വം നല്‍കി. സ്കൂളില്‍ നിന്ന് ആരംഭിച്ച ശാന്തിയാത്ര വെള്ളാപ്പ് റോഡ്‌ കവല വഴി തൃക്കരിപ്പൂരില്‍ സമാപിച്ചു.

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015