നീന്തല്‍ മത്സരം
ചെറുവത്തൂര്‍ ഉപജില്ലാ നീന്തല്‍ മത്സരത്തില്‍ ഉദിനൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ചാമ്പ്യന്മാര്‍., പിലിക്കോട് വറക്കോട്ട് വയല്‍ പുതിയകുളത്തില്‍ നടന്ന മത്സരത്തില്‍ 135 പോയിന്‍റ് നേടിയാണ് ഉദിനൂര്‍ ഒന്നാമതെത്തിയത്. 132 പോയിന്‍റ് നേടിയ കുട്ടമത്ത് ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് രണ്ടാം സ്ഥാനം. 107 പോയിന്‍റ് നേടി കയ്യൂര്‍ ഗവ: വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൂന്നാമതെത്തി. മത്സരങ്ങള്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. വി ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപകന്‍ പി കെ സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. ടി രാഘവന്‍, പി പി അശോകന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകുന്നേരം നടന്ന സമാപനസമ്മേളനത്തില്‍ പിലിക്കോട് ഗ്രാമപഞ്ചായത്തംഗം പി. പി പത്മനാഭന്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പിലിക്കോട് ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹനന്‍ അധ്യക്ഷത വഹിച്ചു. പി സി വിജയന്‍ മാസ്റ്റര്‍, എ വി പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments
Post a Comment