സ്നേഹക്കൂട്ടായ്മ..ഐ.ഇ.ഡി.സി തനതു പരിപാടി

പൂര്‍വ്വ രോഗങ്ങള്‍ ചലന സ്വാതന്ത്ര്യം നിഷേധിച്ചവര്‍...വീല്‍ചെയറുകളിലും കിടക്കകളിലും ജീവിതം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍..വിധിയുടെ ക്രൂരതയ്ക്കുമുന്നില്‍ പതറാതെ അവര്‍ ഒത്തുകൂടി...

ഫാമിലി

വിശേഷങ്ങള്‍ പങ്കുവച്ചും സങ്കടങ്ങള്‍ പറഞ്ഞുതീര്‍ത്തും അവരുടെ രക്ഷിതാക്കള്‍ക്കൊപ്പം അവര്‍ ഒരു ദിവസം ചിലഴിച്ചു. അമ്മയും നന്മയും ഒന്നാണ്..ഞങ്ങളും നിങ്ങളും ഒന്നാണ്..എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ചന്തേര ബിആര്‍സിയില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമമാണ് ഹോം ബെയ്‌സ്ഡ് കൂട്ടുകാരുടെ കൂട്ടായ്മയ്ക്ക് വേദിയായത്.ചെറുവത്തൂര്‍ ബി.ആര്‍.സി പരിധിയിലെ ആറ് പഞ്ചായത്തുകളില്‍ നിന്നായി ഇരുപതോളം കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് സ്‌നേഹസംഗമത്തില്‍ പങ്കെടുത്തത്.
ശ്രീ.സി.പി ഹരീഷ്...ഒരു കൈത്താങ്ങ്

ശാരീരികമായ വെല്ലുവിളി കാരണം അവരവരുടെ വീടുകളില്‍ തളച്ചിടേണ്ടി വന്ന ബാല്യത്തിലേക്ക് ദൈവദൂതന്മാരായി നടന്നു വന്ന ബി.ആര്‍സിയിലെ റിസോഴ്‌സ് അധ്യാപകരും വെല്ലുവിളി നേരിടുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും സ്‌നേഹസംഗമത്തില്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.വീടുകളില്‍ തന്നെ പഠനം നടത്തുന്ന ഇവര്‍ക്ക് അപൂര്‍വമായി ലഭിച്ച സഹപാഠികളെ കണ്ടപ്പോള്‍ പിന്നെ പിരിഞ്ഞുപോകാനായിരുന്നു വിഷമം.കൈനിറയെ സമ്മാനങ്ങളുമായി മടങ്ങിയ കുട്ടികള്‍ വീണ്ടുമൊരു കൂടിച്ചേരലിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചു.
സമ്മാനം..റോഷ്നി ടീച്ചര്‍
ദാ..പിടിച്ചോളൂ..മുംതാസ് ടീച്ചര്‍
അവശതകള്‍ മറന്നുള്ള കളിചിരികള്‍ രക്ഷിതാക്കള്‍ക്കും അധ്യാപികര്‍ക്കും നൊമ്പരമായി.ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനായി എസ്.എസ്. ആവിഷ്‌കരിച്ച ഐ.ഇ.ഡി.സി പദ്ധതി പ്രകാരം ഇത്തരം കുട്ടിളെ വീടുകളില്‍ ചെന്നാണ് പഠിപ്പിക്കുന്നത്.സ്‌കൂളുകളില്‍ ചേര്‍ത്തിട്ടും ക്ലാസ് അന്തരീക്ഷത്തില്‍ പാഠങ്ങള്‍ ഗ്രഹിക്കുന്നതിന് പ്രയാസം നേരിടുന്ന കുട്ടികളില്‍ 20 പേരാണ് ശനിയാഴ്ച ഒത്തുചേര്‍ന്നത്. ചന്തേര ബി.ആര്‍.സി പരിധിയില്‍ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികമാര്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ് വീടുകളില്‍ എത്തി പഠിപ്പിക്കുന്നത്.ഓരോരുത്തരുടെയും വൈകല്യങ്ങള്‍ കണ്ടറിഞ്ഞാണ് പഠനരീതി.ഇതിനായി വ്യത്യസ്ത പഠന ഉപകരണങ്ങള്‍ നല്‍കുന്നുണ്ട്.സ്‌നേഹസംഗമത്തില്‍ എത്തിയവര്‍ക്ക് പാവകള്‍,ബില്‍ഡിംഗ് ബ്ലോക്കുകള്‍, പിയാനൊ,പന്തുകള്‍,കളറിംഗ് പുസ്തകം ,ബ്രഷ് തുടങ്ങിയവ സമ്മാനമായി നല്‍കി.ദൃശ്യങ്ങള്‍ കണ്ടും പാട്ടുകള്‍ ആസ്വദിച്ചും നിറം നല്‍കിയും കുട്ടികള്‍ സ്‌നേഹസംഗമം ആസ്വാദ്യകരമാക്കി.
ഒരു കൂട നിറയെ സമ്മാനം തരാം..മക്കളെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കൂ
ഇവളെന്‍റെ കൂട്ടുകാരി





Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015