അമ്മ.....കവിത
അമ്മ.......കരുതലാണ് |
അമ്മയെനിക്കതു നന്മ
അലിവായ് നിറയും വെണ്മ
അഴകില്‍ വിരിയും ഉണ്മ
അമ്മയെനിക്കത് നന്മ
പുഞ്ചിരിയാലെ പൂക്കളുമെഴുതും
പുലരി കണക്കെന്നമ്മ
പല പല ചൊല്ലായ് കിളിമൊഴിയില്‍
താരാട്ടാകുവതമ്മ
അറിവിന്‍ ആദിയും അന്തവുമായ്
പ്രകൃതികണക്കെന്നമ്മ
പല പല ഭാഷകള്‍ ലോകത്തില്‍
സ്നേഹത്താലെ കുറിക്കുന്നു
-വി.എസ്.ബിന്ദു
Comments
Post a Comment