പൊതാവൂര്‍ സ്കൂളിന് ദേശീയ പുരസ്കാരം

അഭിനന്ദനങ്ങള്‍
Add caption

ഇതാ ഒരു ഗ്രാമീണ വിദ്യാലയം നേട്ടത്തിന്‍റെ നെറുകയില്‍...ഇത് കൂട്ടായ്മയുടെ വിജയഗാഥ.തങ്ങളുടെ പരിസ്ഥിതിയെ ഉള്‍പ്പെടെ അറിവുരൂപീകരണത്തിന് പ്രയോജനപ്പെടുത്തി നേടിയെടുത്ത ഉജ്ജ്വല വിജയം,മാതൃകയാക്കാം വിദ്യാലയം ഏറ്റെടുത്തുനടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ...ദേശീയ പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പര്യാവരണ്‍ മിത്ര പുരസ്കാരം വിദ്യാലയം ഏറ്റുവാങ്ങുന്ന ആ നിമിഷത്തിനായി നമുക്ക് കാത്തിരിക്കാം.അഭിമാനത്തോടെ...

Add caption

                          ഹൈദരാബാദില്‍ നടന്ന അന്താരാഷ്ട്ര ജൈവവൈവിധ്യ സമ്മേളനത്തില്‍ വെച്ച് ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നാടിന് മാതൃകയായ പൊതാവൂര്‍ എയുപി സ്‌കൂളിന് പര്യാവരണ്‍മിത്ര ദേശീയ അവാര്‍ഡ് സമ്മാനിച്ചു.സ്‌കൂളിന് വേണ്ടി അധ്യാപകരായ കെ.എം അനില്‍കുമാര്‍,സി.ശശികുമാര്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് എജുക്കേഷന്‍ ആര്‍സെല്‍ മിത്തലിന്റെ സഹകരണത്തോടെ ഇന്ത്യയിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ പര്യാവരണ്‍മിത്ര പദ്ധതിയുടെ മികച്ച പ്രകടനം കാഴ്ച വെച്ചതിനാണ് വിദ്യാലയത്തെത്തേടി പുരസ്‌കാരമെത്തിയത്.18 കി.മീ.ദൂരത്തില്‍ 2000 ലധികം വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ച വഴിയോരത്തണല്‍ പദ്ധതി,സാമൂഹ്യ പങ്കാളിത്തത്തോടെ വിദ്യാലയത്തില്‍ സംഘടിപ്പിച്ച പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍,പഞ്ചായത്തിലെ ചെറിയാക്കര വാര്‍ഡില്‍ നടത്തിയ ഊര്‍ജ്ജസംരക്ഷണപ്രവര്‍ത്തനം എന്നിവയൊക്കെ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.സി.ഇ.ഇ ഡയരക്ടര്‍ ഡോ.കാര്‍ത്തികേയ സാരാഭായിയുടെ അധ്യക്ഷതയില്‍ യുനസ്‌കോ പ്രോഗ്രാം സ്‌പെഷലിസ്റ്റ് ബെര്‍ണാര്‍ഡ് കോംപസ് അവാര്‍ഡ് സമ്മാനിച്ചു.ശ്രീ.ഡല്‍സിന്‍ ജനാത്തില്‍,ഡോ.ബാലകൃഷ്ണ കിസുപതി,ജയശ്രീ ശര്‍മ്മ,ശോഭീ സിഹ്ന,പി.എം ബഗ്ദ എന്നിവര്‍ സംസാരിച്ചു.

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015