ഐ.ഇ.ഡി.സി ക്യാമ്പ്
ചെറുവത്തൂര്‍ ബിആര്‍.സി പരിധിയിലെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പടന്ന തെക്കെക്കാട് എ.എല്‍.പി. സ്‌കൂളില്‍ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പാണ് സ്വാഭാവിക ക്ലാസ് അന്തരീക്ഷം അന്യമായ കുട്ടികള്‍ക്ക് നവ്യാനുഭവമായത്. കളികളിലൂടെ പഠനം നടത്തുന്ന ഇവര്‍ക്ക് അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. കഥ പറയല്‍, പാട്ടുപാടല്‍, കമ്പ്യൂട്ടര്‍ പഠനം, നാടന്‍ കളികള്‍, ഗണിത വസ്തുതകള്‍ ഉള്‍പ്പെടുന്ന ലഘു കളികള്‍, കളികളിലൂടെയുള്ള നാടകീകരണം തുടങ്ങിയ ലഘുവായ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ സക്രിയമായി ഇടപെട്ടു. 35 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഐഇഡിസി റിസോര്‍സ് അധ്യാപകരായ പി. സുരേഷ്, ബി. രോഷ്‌നി, കെ. രജിത, മുംതാസ്, പി. ജ്യോതി, കെ. ലൈനി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.ക്യാമ്പ് പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. പി.സി. സുബൈദ അധ്യക്ഷയായി. എസ്.എസ്.എ ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ പി.വി ഭാസ്‌കരന്‍ മുഖ്യപ്രഭാഷണം നടത്തി. അംഗ വൈകല്യമുള്ളവര്‍ക്കും സമൂഹത്തില്‍ ഒരുപാട് ചെയ്യാനുണ്ടെന്ന് കാണിക്കുന്ന കണ്ണന്‍ ചെറുകാനം സംവിധാനം ചെയ്ത 'സാക്ഷ്യം' ഡോക്യുമെന്ററിയുടെ സിഡി എ.ഇ.ഒ ജോസ് വര്‍ഗീസ് പ്രകാശനം ചെയ്തു.സൈനുല്‍ ആബിദീന്‍ ഏറ്റുവാങ്ങി. പി.കെ. രഘുനാഥ്, ടി.കെ.ശ്രീധരന്‍, പി.മുഹമ്മദ്കുഞ്ഞി, കെ.സി.പി. റസാഖ്, ഒ.രാജഗോപാലന്‍, കെ.പി. മുഹമ്മദ് കുഞ്ഞി ഹാജി, എം. അബ്ദുള്‍ റസാഖ്, കെ.ഗംഗാധരന്‍, കെ. ദിവ്യ,കണ്ണന്‍ ചെറുകാനം, എം.ടി.പി. ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു.ടി.ധനഞ്ജയന്‍ സ്വാഗതവും ബി.രോഷ്‌നി നന്ദിയും പറഞ്ഞു.
Comments
Post a Comment