ഊര്‍ജ്ജസംരക്ഷണത്തിലും എ.യു.പി.എസ് പൊതാവൂര്‍ മാതൃകയാകുന്നു

Add caption

Add caption

         ഊര്‍ജ്ജ സംരക്ഷണരംഗത്ത് നാടിന്ന് മാതൃകയായി പൊതാവൂര്‍ എ.യു.പി. സ്‌ക്കൂള്‍ ഉള്ളതുകൊണ്ട് ഓണം പോലെ എന്ന പഴമൊഴിയെ അനുഭവത്തിന്റെ കരുത്തുകൊണ്ട് തിരുത്തി ചരിത്രത്തിന്റെ നാള്‍വഴി പെരുക്കത്തിനൊപ്പം പ്രയാണം തുടരുകയാണ് പൊതാവൂരിലെ കുരുന്നുകള്‍. വൈദ്യൂതിക്ഷാമത്തെക്കുറിച്ചും നിരക്ക് വര്‍ധനയെക്കുറിച്ചും ഗൗരവ ചര്‍ച്ചകള്‍ നടക്കുന്ന വേളയില്‍ കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്തിലെ ചെറിയാക്കര വാര്‍ഡില്‍നിന്നും 3939 യൂനിറ്റ് വൈദ്യൂതി രണ്ട് മാസംകൊണ്ട് മിച്ചംവച്ച വിജയകഥ പറയുകയാണ് ഇവര്‍.ചെറിയാക്കര വാര്‍ഡിലെ 447 വീടുകള്‍ക്കായി നടപ്പിലാക്കിയ ' നാളേക്കിത്തിരി ഊര്‍ജ്ജം' പദ്ധതിയുടെ ഭാഗമായാണ് വൈദ്യൂതി ഉപയോഗത്തില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഗ്രാമവാസികള്‍ വൈദ്യൂതി മിച്ചം വച്ചത്. കെ.എസ്.ഇ.ബി, സ്‌കൂള്‍ പി.ടി.എ, റോട്ടറി ക്ലബ്, പര്യാവരണ്‍മിത്ര, വാര്‍ഡ് കുടുംബശ്രീ യൂണിറ്റുകള്‍ ഇവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. വൈദ്യൂതി ഉപയോഗവുമായി ബന്ധപ്പെട്ട് നാട്ടില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ അടുത്തറിയുകയും ഓരോ വീട്ടിലെയും വൈദ്യൂതി ഉപകരണങ്ങളെ സംബന്ധിച്ചും വൈദ്യൂത ഉപയോഗത്തെ സംബന്ധിച്ചും വിവരശേഖരണമാണ് ആദ്യം നടന്നത്. കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകള്‍,വാര്‍ഡ് വികസനസമിതി അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട 111 ആളുകള്‍ 25 സ്‌ക്വാഡുകളായി ഒറ്റദിവസം കൊണ്ട് സര്‍വ്വേ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. 2011 ആഗസ്റ്റ് , സെപ്റ്റംബര്‍ മാസങ്ങളിലെ വൈദ്യൂതി ഉപയോഗത്തെക്കാള്‍ എത്ര യൂണിറ്റ് വൈദ്യൂതി 202 ആഗസ്ത്, സെപ്തംബര്‍ മാസത്തില്‍ കുറക്കാം എന്നതായിരുന്നു ലക്ഷ്യം.തുടര്‍ന്ന് കെ.എസ്.ഇ.ബി. പര്യവരണ്‍മിത്ര എനര്‍ജി കാല്‍കുലേറ്റര്‍ എന്നിവയില്‍ വീടുകളില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ നല്‍കി ശാസ്ത്രിയമായ രീതിയില്‍ വൈദ്യൂതി ഉപയോഗത്തെ സംബന്ധിച്ച് പഠനം നടത്തി.വൈദ്യൂതി ഉപയോഗത്തില്‍ 3803 യൂണിറ്റ് വൈദ്യൂതി മിച്ചം വയ്ക്കാന്‍ ഉദ്ദേശിച്ച് ആരംഭിച്ച പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 3939 യൂണിറ്റ് വൈദ്യൂതി മിച്ചം വയ്ക്കാന്‍ ഈ ഗ്രാമത്തിന്ന് കഴിഞ്ഞു. 447 ല്‍ 207 കുടുംബങ്ങളില്‍ വര്‍ധിക്കുകയും 54 കുടുംബങ്ങളില്‍ വൈദ്യൂതി ഉപയോഗം 2011 ന് തുല്യമായി. വൈദ്യൂതി ഉപയോഗത്തില്‍ വര്‍ധനവുണ്ടായ കുടുംബങ്ങളില്‍ വര്‍ധിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്തി പ്രശ്‌ന പരിഹാരത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ആരംഭിച്ചു.വൈദ്യൂതി സംരക്ഷണത്തിനായി സര്‍ക്കാരും വൈദ്യൂതി വകുപ്പും മറ്റ് ഏജന്‍സികളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും മിക്ക വീടുകളിലെയും വൈദ്യൂതി ഉപയോഗം കുറയുന്നില്ല എന്നതിരിച്ചറിവാണ് വിദ്യാലയത്തെ ഇത്തരം ഒരു പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഹരിതസേന കോ-ഓര്‍ഡിനേറ്റര്‍ കെ.എം.അനില്‍കുമാര്‍ പറഞ്ഞു.വാര്‍ഡിലെ 447 കുടുംബങ്ങളില്‍ 185 കുടുംബങ്ങളും 52 യൂണിറ്റില്‍ കുറവ് വൈദ്യൂതി ഉപയോഗിക്കുന്നവരാണ്. 164 കുടുംബങ്ങള്‍ 52 മുതല്‍ 100 യൂണിറ്റുവരെ ഉപയോഗിക്കുമ്പോള്‍ കേവലം 5 കുടുംബങ്ങള്‍ മാത്രമാണ് 200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യൂതി ഉപയോഗിക്കുന്നത്. ആഡംബരത്തിനും ആര്‍ഭാടത്തിനുമായി വൈദ്യൂതി ഉപയോഗിക്കുന്ന ആധുനിക സമൂഹത്തിന് തികച്ചും വഴികാട്ടിയാണ് കയ്യൂര്‍-ചീമേനിയിലെ ഈ ഗ്രാമം
Add caption
Add caption

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്