അമ്മ മരം -എ.യു.പി.എസ് എടച്ചാക്കൈ
Add caption |
എടച്ചാക്കൈ എയുപി സ്‌കൂളില്‍ നടന്ന സര്‍ഗവസന്തം ക്യാമ്പില്‍ കുട്ടികള്‍ അമ്മ മരത്തില്‍ തങ്ങളുടെ സൃഷ്ടികള്‍ കൂട്ടിച്ചേര്‍ക്കുന്നു
വൃദ്ധസദനങ്ങളിലെ ഇരുട്ടുമുറികളിലേക്കും അനാഥ മന്ദിരങ്ങളിലെ വരാന്തകളിലേക്കും അമ്മമാരെ വലിച്ചെറിയുന്ന മക്കള്‍ക്ക് വെളിച്ചം പകരാന്‍ വിദ്യാര്‍ത്ഥികള്‍ അമ്മ മരം ഒരുക്കി.ഉദിനൂര്‍ എടച്ചാക്കൈ എയുപി സ്‌കൂളിലാണ് സര്‍ഗ വസന്തം ദ്വിദിന ക്യാമ്പിന്റെ ഭാഗമായി മാതൃത്വത്തിന്റെ നന്മകളുമായി അമ്മ മരം ഒരുക്കിയത്.കുട്ടികളുടെ അമ്മ സങ്കല്‍പങ്ങള്‍ കലാസ് ഇലകളില്‍ എഴുതി അമ്മ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു.ക്യാമ്പില്‍ കാച്ചിക്കുറുക്കിയ സ്‌നേഹം എന്ന സെഷനിലാണ് കുട്ടികളുടെ സര്‍ഗ സൃഷ്ടികള്‍ വിരിഞ്ഞത്.അമ്മയോടുള്ള സ്‌നേഹവും വാത്സല്യവുമെല്ലാം കഥകളായും കവിതകളായും കത്തിന്റെ രൂപത്തിലുമെല്ലാം കുട്ടികള്‍ കടലാസ് ഇലകളില്‍ എഴുതിവച്ചു.ക്യാമ്പ് അംഗങ്ങള്‍ മുഴുവനായും അമ്മമരത്തില്‍ തങ്ങളുടെ സൃഷ്ടികള്‍ കൂട്ടിച്ചേര്‍ത്തു.എസ്എസ്എ കാസര്‍ഗോഡിന്റെയും ചെറുവത്തൂര്‍ ബിആര്‍സിയുടെയും നേതൃത്വത്തില്‍ പടന്ന-വലിയപറമ്പ് ഗ്രാമപഞ്ചായത്തുകളിലെ യുപി വിഭാഗത്തിലെ നാല്‍പതോളം കുട്ടികള്‍ക്കാണ് ക്യാമ്പ് ഒരുക്കിയത്.റിസോള്‍സ് അധ്യാപകരായ കെ.വി ഗൗരി, രാഹുല്‍ ഉദിനൂര്‍,എ.വി സന്തോഷ് കുമാര്‍,വി.ശുഭ,വത്സവ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.എം ബാലന്‍,ബി.ഗംഗാധരന്‍ ,ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഒ.രാജഗോപാലന്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.ക്യാമ്പ് സന്ദര്‍ശനത്തിനെത്തിയ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അമ്മമരം പുത്തന്‍ അനുഭവമായി.നേരത്തെ ക്യാമ്പ് പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ.കുഞ്ഞമ്പു അധ്യക്ഷനായിരുന്നു.പ്രധാനാധ്യാപകന്‍ ഇ.രാഘവന്‍ മാസ്റ്റര്‍ സ്വാഗതവും രാഹുല്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു.രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിന് അധ്യാപകരായ ഇ.പി വത്സരാജ്,കെ.വി സുധീപ് കുമാര്‍,ശ്രീഥന്‍ സി കജനായര്‍,പി.വി ഭാസ്‌കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എടച്ചാക്കെ സ്കൂളിന്റെ ബ്ലോഗില്‍ ഇങ്ങനെ കുറിച്ചു..
ReplyDeleteപ്രിയ അധ്യാപകരേ
ഈ ബ്ലോഗ് ഇന്നാണ് ശ്രദ്ധയില്‍പെടുന്നത്. അതു വലിയൊരു കാര്യം. ഇത്രയധികം കുട്ടികള്‍ അംഗീകരിക്കപ്പെടുന്നവിധം അവരുടെകഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത് വിദ്യാഭ്യാസധര്‍മം തിരിച്ചറിഞ്ഞതു കൊണ്ടാണ്. പ്രത്യേകിച്ചും മറ്റു പല വിദ്യാലയങ്ങളിലും കുട്ടികള്‍ വളര്‍ച്ചാ മുരടിപ്പു നേരിടുമ്പോള്‍.
ഓരോ കുട്ടിയിലും കഴിവുണ്ട്.പൂര്‍ണാര്‍ഥത്തില്‍ അതു തെളിയിക്കുന്ന വിദ്യാലയമാകണം. ഓരോ കുട്ടിയും പരസ്യമായ അംഗീകാരം നേടാന്‍ ഉളളില്‍ കൊതിക്കുന്നുണ്ടാകും. അതിനൊരു പദ്ധതി ആസൂത്രണം ചെയ്തു കൂടേ?
ഒരു കുട്ടിക്ക് ഒരു ദിനം.അന്നു ആ കുട്ടിയെ കുറിച്ച് സ്കൂള്‍ ബോര്‍ഡില്‍ കുറിപ്പ്. അസംബ്ലിയില്‍ അവതരണം, പരിചയപ്പെടുത്തല്‍.. അതിനു വലിയ മുന്നൊരുക്കം വേണം. അസാധ്യമല്ല. എല്ലാ ക്ലാസിലെയും അധ്യാപകര്‍ ഒത്തു ശ്രമിക്കണം. കഴിവുകളുടെ ഒറു നീണ്ട ലിസ്റ്റ് തയ്യാറാക്കണം. ഓരോ കുട്ടിയുടെയും സമഗ്രവിവരരേഖ തയ്യാറാക്കണം.( ഇപ്പോഴത്തെ പ്രോഗ്രസ് കാര്‍ഡ് പോര) രക്ഷിതാവും അധ്യാപികയും ചേര്‍ന്നു കുറിപ്പുകള്‍ എഴുതണം. സ്കൂള്‍ വിടുമ്പോള്‍ ഈ ആല്‍ബസമാന നേട്ടപ്പുസ്തകം ഓരോ കുട്ടിയും കൊണ്ടു പോകണം. കഴിയുമെങ്കില്‍ ഓരോ കുട്ടിക്കും കമ്പ്യൂട്ടരില്‍ ഓരോ ഫോള്‍ഡര്‍ .അങ്ങനെ എല്ലാ കുട്ടികളെയും നന്നായി വളര്‍ത്തിയ കേരളത്തിലെ ആദ്യവിദ്യാലയമാകുണം. ഓരോ നേട്ടവും അടുത്ത മഹാ നേട്ടത്തിനുളള ചവിട്ടുപടിയല്ലേ?
സസ്നേഹം
കലാധരന്‍ .ടി പി
തീര്‍ച്ചയായും ശ്രമിക്കും സാര്‍...........അഭിപ്രായത്തിന് നന്ദി
ReplyDelete