വായിച്ചുമുന്നേറട്ടെ നമ്മുടെ കുട്ടികള്‍-പുസ്തക പരിചയം

മോഹിനിയും അസുരനും


രാക്ഷസനെ തോല്‍പ്പിക്കുന്ന കഥകള്‍  എല്ലാ കുട്ടികള്‍ക്കും ഇഷ്ടമാണ് .തലയില്‍ തൊട്ട്മനുഷ്യരെ ഇല്ലാതാക്കുന്ന  ഭസ്മാസുരനെ  മോഹിനി എന്നാ പെണ്‍  കുട്ടി ഇല്ലാതാക്കുന്ന കഥയാണ്  .കഥയ്ക്ക്  അനുയോജ്യമായ ,വ്യത്യസ്തമായ  ചിത്രങ്ങള്‍ പുസ്തകത്തിന്റെ പ്രധാന സവിശേഷതയാണ്.
മോഹിനിയുടെ ഗ്രാമ വാസികള്‍  ഭസ്മാസുരനെ ഭയന്നാണ്  ജീവിച്ചിരുന്നത് .മറ്റുള്ളവരില്‍ നിന്നും രാക്ഷസനെ പറ്റിയുള്ള വിവരങ്ങള്‍ അവള്‍ നേടുന്നു.രാക്ഷസനെ ഇല്ലാതാക്കാന്‍ അവള്‍ ആഗ്രഹിക്കുന്നു .ഗ്രാമവാസികളും ഗ്രാമത്തലവനും ആദ്യം എതിര്‍ത്തെങ്കിലും  മോഹിനിയുടെ     തീരുമാനത്തിന്    
മുന്‍പില്‍  അവരും കീഴടങ്ങുന്നു . കോട്ടയിലെത്തി    രാക്ഷസനെ ഇല്ലാതാക്കി   നാടിനെ   രക്ഷിക്കുന്നു  . 
ചെറിയ  കുട്ടികളുടെ   ഭാവനയും  സര്‍ഗാത്മകതയും  വികസിപ്പിക്കുന്നതിന്  ഇത്തരം  കഥകള്‍ക്ക്  പ്രധാന  പങ്കാണുള്ളത്  .കയ്യെഴുത്ത്  മാസികകള്‍  രൂപപ്പെടുത്തുന്ന  കുട്ടികള്‍ക്ക്  
ലേ  ഔട്ടില്‍  ദിശാ  ബോധം   നല്‍കുന്നതിനും    പുസ്തകം  ഉപകരിക്കും .  
     
     


ഹായ് ,അമ്പിളി മാമന്‍


 മലയാളത്തില്‍  ബാലപ്രസിദ്ധീകരണങ്ങളില്‍ വൈവിധ്യം കുറവാണു,ഉള്ളടക്കത്തിന്റെ കാര്യത്തിലല്ല .പുസ്തകം രൂപകല്‍പന  ചെയ്യുന്നതില്‍ .ഇതിനു അപവാദമാണ് ഹായ് അമ്പിളി മാമന്‍ !


 ബാല സാഹിത്യ  ഇന്‍സ്ടിട്യുറ്റ്  പ്രസിദ്ധീകരിച്ച ഈ പുസ്തകം രചിച്ചത് നവനീത് കൃഷ്ണനാണ്. മനോഹരമായി ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് വെങ്കിയാണ് .
അമാവാസി മുതല്‍ പൗര്‍ണ്ണമി വരെയുള്ള ചന്ദ്രന്റെ മാറ്റമാണ്  പുസ്തകത്തിന്റെ ഉള്ളടക്കം.ആനിമേഷന്‍ പോലെ ചന്ദ്രന്റെ വലുപ്പത്തില്‍ ഉണ്ടാകുന്ന മാറ്റം താളുകള്‍ മറിച്ചാല്‍ കാണാന്‍ കഴിയും .ഒരു വശത്തേക്ക് മറിക്കുമ്പോള്‍ വലുതാവുന്ന മാമനെ കാണാം.മറുവശത്തേക്ക് ആകുമ്പോള്‍ ചെറുതായി വരുന്ന കാഴ്ചയും കിട്ടും.
കവറിനോട് ചേര്‍ന്നുള്ള ചോദ്യങ്ങള്‍ പുസ്തകം അതുവരെ പുലര്‍ത്തിയ  ശിശു സൌഹൃദ ഭാവം  ഇല്ലാത്തവയാണ്.എങ്കിലും ചോദിയ്ക്കാന്‍ എടുത്ത രീതി ആഹ്ലാദ കരമാണ്.
ചാന്ദ്ര ദിനത്തിന് കുട്ടികള്‍ ആവേശ പൂര്‍വ്വം 
മറിച്ചു വായിച്ച പുസ്തകമാണ്.കുട്ടികള്‍ക്ക് ഇണങ്ങും വിധം പുസ്തകങ്ങളുടെ കെട്ടും മട്ടും  മാറ്റാന്‍  മലയാളത്തിലെ പ്രസാധകര്‍ക്ക് വെളിച്ചം നല്കാന്‍ ഈ പുസ്ത്കത്തിനാവട്ടെ.!സ്കൂള്‍ ലൈബ്രറിയില്‍ അഞ്ചെണ്ണ മെങ്കിലും വാങ്ങണം .ഉപയോഗ കൂടുതല്‍ പുസ്തകത്തെ അടര്‍ത്തി  മാറ്റിയ ഓര്‍മ്മയില്‍ പറഞ്ഞതാണേ !! 
നമ്മുടെ സാധാരണ കഥകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മൂന്നു കഥകള്‍ . ബാല സാഹിത്യങ്ങളില്‍ വിരളമായി കാണുന്ന
ബാല്യകാല അനുഭവങ്ങള്‍ ! .ജീവിത പ്രയാസങ്ങളുടെ നടുവില്‍ വളരുന്ന കുട്ടികള്‍ , മുതിര്‍ന്ന ആളുകളുമായി അവരുടെ ബന്ധം ,ലോകത്തെ നോക്കി കാണുന്നതില്‍ അവരുടെ വ്യത്യസ്തത ..ഒക്കെ വായനയുടെ പുതിയ ലോകത്തേക്ക് നയിക്കുന്നവയാണ് .ചിത്രീകരണത്തിലും വൈവിധ്യം പുലര്‍ത്തുന്നു .മുന്നാം കഥയുടെ ചിത്രങ്ങള്‍ പൂര്‍ണ്ണമായും ഫോട്ടോകളാണ് .' മുക്കാല്‍ വില ,അരവില .ചുളുവില ',എന്ന ഒന്നാം കഥ പാഠപുസ്തകം പഴയത് വാങ്ങി പഠിക്കുന്ന കുട്ടിയുടേതാണ് . ' പാഠപുസ്തകം' എന്ന രണ്ടാം കഥ പാഠപുസ്തകത്തില്‍ സ്വന്തം സമൂഹത്തിലെ ഒരാളുടെ പേര് പോലും കണ്ടെത്താനാവാത്ത ഒരു കുട്ടിയുടെ പ്രതികരണമാണ് . മുന്നാം കഥ 'സ്കൂളിലെ കുട്ട്‌ ഗ്രാമത്തില്‍ വേണ്ട '-ഇനിയും തൊട്ടു കൂടായ്മ നിലനില്‍ക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളുടെ ചിത്രമാണ്‌.കുട്ടികള്‍ വായിക്കുന്നതിനു മുന്‍പ് അധ്യാപകര്‍ വായിക്കേണ്ടപുസ്തകം.

ബസ്റയിലെ ലൈബ്രെ റിയന്‍

യുദ്ധത്തിന്റെ കെടുതികള്‍ നമുക്കറിയാം .പക്ഷെ ഇതിനെക്കുറിച്ചുള്ളചര്‍ച്ചകള്‍  
പലപ്പോഴും ആള്‍ നാശം ,സമ്പത്ത് നഷ്ടം എന്നിവയില്‍ പരിമിതപ്പെടാറുണ്ട് .യുദ്ധം  
ഒരു സംസ്കാരത്തെയും അതിന്റെ തുടിപ്പുകളെയും എങ്ങനെ ഇല്ലാതാക്കും എന്നതിന് 
 ശക്തമായവായനാനുഭവം ഇറാഖില്‍ നിന്നുമുള്ളoരു ബസ്റയിലെ ലൈബ്രെ റിയന്‍ 
 പുസ്തകം നമുക്ക് നല്‍കും.ജെനേറ്റു വിന്റെര്‍ രചിച്ച  സചിത്ര പുസ്തകം ജയ് സോമനാ
ഥ്‌ മലയാളത്തില്‍ ആക്കിയിരിക്കുന്നു .കാലം കാക്കേണ്ട  പുസ്തകം മലയാളത്തില്‍  
എത്തിച്ചു ശാസ്ത്ര സാഹിത്യ പരിഷത് അതിന്റെ പ്രസാധന ധര്‍മ്മം ഒരിക്കല്‍ കൂടി 
 നിറവേറ്റുന്നു.
ഇറാഖില്‍ നിന്നുമുള്ള ഒരു യഥാര്‍ഥ കഥയാണിത് .പുസ്തകത്തിന്‍റെ ആമുഖം ..............


ഇത്‌ ഒരു ദ്വി ഭാഷ പുസ്തകം കൂടിയാണ് .പ്രൈമറി ക്ലാസ്സിലെകുഞ്ഞുങ്ങള്‍ക്ക്‌ 
പോലും വായിക്കാനും മനസ്സില്‍ പ്രതികരണങ്ങള്‍സൃഷ്ടിക്കുന്നതിനും പുസ്തകം  സഹായിക്കും .


സ്നേഹത്തിന്റെ ഭാണ്ഡം

"ഒറ്റയിരുപ്പിനു വായിച്ചു " എന്നുപറഞ്ഞാല്‍  പുസ്തകത്തെ ക്കുറിച്ച്  നമ്മള്‍ക്ക് എന്ത് തോന്നും?മല യാളത്തില്‍ ഒരു പുസ്തകത്തെ ക്കുറിച്ച് ചെറിയ വാക്കില്‍പറയാവുന്ന ഏറ്റവും ശക്തമായ നല്ല അഭിപ്രായംഅഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അനുഗ്രഹ സ്നേഹത്തിന്റെ ഭാണ്ഡം " വായിച്ചതിനു ശേഷം
പറഞ്ഞ അഭിപ്രായമാണ് ഇത്‌ ." പിന്നെ എന്താ പറയാനുള്ളത്" ."ആ കുട്ടിയെ സഹായിക്കണമെന്ന് തോന്നി ".അനുതാപം നിറഞ്ഞ ഈ വാക്കുകള്‍ ഏറെ ചോദിക്കുന്നതില്‍ നിന്ന് എന്നെ വിലക്കി.
വൃക്ക തകരാറിലായി ആശുപത്രിയിലായ റസിയയെ സഹായിക്കാന്‍ പ്രിയദ എന്ന കുട്ടുകാരി നടത്തുന്ന ശ്രമങ്ങളാണ് 'സ്നേഹത്തിന്റെ ഭാണ്ഡം ' എന്ന കഥ .തനുജ എസ് ഭട്ടതിരി രചിച്ച ഈ ചെറു പുസ്തകത്തിലെ ചിത്രങ്ങള്‍ വരച്ചത് സുധീര്‍ ആണ് .കുട്ടികളില്‍ മൂല്യങ്ങള്‍ വളര്‍ത്തുവാന്‍ ഉപദേശ ങ്ങളെക്കാള്‍ ശക്തവും പ്രയോജനകരവുമായ ആയുധം നല്ല പുസ്തകങ്ങളുടെ വായനയാണെന്ന് ഈ കൃതി വിളിച്ചു പറയുന്നു.തനിക്കും ചിലത് ചെയ്യാനാവുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാന്‍ ഇതിന്റെ വായന സഹായിക്കും.
'സ്നേഹിക്കുന്നവര്‍ വേദനിക്കുമ്പോള്‍ നമ്മള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് എങ്ങനെ ?'പ്രിയദയുടെ ഈ ചോദ്യം
നമ്മോടാണ് .ചുറ്റുമുള്ളവരോട് സ്നേഹവും കാരുണ്യവും ചൊരിയുന്ന കുഞ്ഞുങ്ങളെ രൂപപ്പെടുത്തുവാന്‍ ഇത്തരം പുസ്തകങ്ങള്‍ കണ്ടെത്തി നല്‍കേണ്ടത് മുതിര്‍ന്നവരുടെ ചുമതലയാണ് .

ഒഴിവു സമയം ഫലപ്രദമാക്കാനുള്ള നിരവധികുട്ടികള്‍ക്ക് അവരുടെ  വഴികള്‍ അവര്‍ക്ക് ഇണങ്ങും വിധം ഈ പുസ്തകത്തില്‍ വിവരിക്കുന്നു .ഒറ്റയിരിപ്പിനു വായിക്കുവാന്‍ ഇത്‌ തിരഞ്ഞെടുക്കരുത് .വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ വഴി കാട്ടിയായി ഉപയോഗിക്കാം .ഇപ്പൊള്‍ ചെയുതു കൊണ്ടിരിക്കുന്ന വിനോദ കാല പ്രവര്‍ത്തനം  മികവുറ്റതാക്കാന്‍ ഏറെ സഹായകം  .
പ്രകൃതി നിരീക്ഷകര്‍ എന്ന ഒന്നാം അധ്യായം   ഇലശേഖരണം ,പുഷ്പ ശേഖരണം ,തൂവല്‍  ശേഖരണം,പക്ഷി നിരീക്ഷണം  എന്നിവ ചര്‍ച്ച ചെയ്യുന്നു .പല നാട് കടന്നുള്ള ശേഖര ണ ങ്ങളായ  സ്ടാമ്പും നാണയവും  എങ്ങനെയെന്നും ഇതിന്റെ പ്രയോജനങ്ങളും  തുടര്‍ന്ന് വിശദമാക്കുന്നു.പേന  ,ബട്ടന്‍സ് , കല്ലുകള്‍ ,പാവകള്‍ , ഉപകരണങ്ങള്‍ ,  പാത്രങ്ങള്‍...........നീളുന്ന വസ്തുക്കളെ ശേഖരിക്കുവാന്‍ പുസ്തക വായന സഹായിക്കും .വളര്‍ത്തു മൃഗ പരിപാലനം ,പൂന്തോട്ട പരിചരണം ,സര്‍ഗ സൃഷ്ടികളില്‍ ഏര്‍പ്പെടല്‍ ,തുന്നല്‍ പ്പണികള്‍, എന്നിങ്ങനെ വിശ്രമ വെളകളെ ആഹ്ലാദകരമായ  അനുഭവമാക്കാന്‍ പുസ്തകത്തെ ഉപയോഗിക്കാം .                                
മുത്തിയമ്മ തുന്നുമ്പോള്‍


 ഹീബ്രു  ഭാഷയില്‍  എഴുതപ്പെട്ട മുത്തിയമ്മ  തുന്നുമ്പോള്‍   മലയാളത്തില്‍  എത്തിച്ചത്  എന്‍.ബി. ടി. ആണ് .യുറി ഓര്‍ ലേവ് എഴുതിയ പുസ്തകത്തെ മലയാളത്തിലാക്കിയത്  കെ.കെ. കൃഷ്ണ കുമാറാണ്ശിശു സൌഹൃദപരമായ ഉള്ളടക്കവും രചനാ ശൈലിയുമാണ് ഈ കഥാ ഗാനത്തിനു ഉള്ളത്.
പട്ടണത്തില്‍ എത്തുന്ന  മുത്തി അമ്മയാണ്  പ്രധാന  കഥാ പാത്രം.കയ്യിലൊരു മാറാപ്പും കമ്പിളി നുലും കൊരുത്ത് തുന്നുവാനുള്ള സൂചികള്‍  എന്നിവയു മായാണ് മുത്തിയമ്മ  പട്ടണത്തില്‍  എത്തുന്നത് .ചെറിയ  ചെറിയ  ആവശ്യങ്ങള്‍  മുതല്‍ വലിയ    ആവശ്യങ്ങള്‍ വരെ കമ്പിളി നൂലിനാല്‍  മുത്തശ്ശി രൂപപ്പെടുത്തുന്നു.  കമ്പിളി കുഞ്ഞുങ്ങളെ  പള്ളിക്കുടത്തില്‍  ചേര്‍ക്കുവാന്‍  സ്കൂളും  നഗര  സഭയും  സര്‍ക്കാരും  സമ്മതിക്കുന്നില്ല . മുത്തി  അമ്മയുടെ  വിശേഷങ്ങള്‍  അറിഞ്ഞ്‌ എത്തുന്നവരില്‍ നിന്ന് പണപ്പിരിവ് നടത്തുവാന്‍  നഗര സഭ ശ്രെമിക്കുന്നു. ദേഷ്യപ്പെട്ട് മുത്തിയമ്മ  നൂല് വലിച്ച്
എല്ലാം  ഇല്ലാതാക്കുന്നു.പട്ടണത്തില്‍ നിന്ന്യാത്രയായി എങ്ങോട്ടെന്നോ ? 
                    കേട്ട് മടുത്ത കഥകളില്‍ നിന്ന് വ്യത്യസ്തമായ  ഈ രചന പുതിയ വായനാ അനുഭവം നല്‍കും.ഭാവനയുടെ പുതിയ ലോകങ്ങള്‍ കീഴടക്കുവാന്‍ കുട്ടികളെ  ഇത്തരം രചനകള്‍  സഹായിക്കും.(കടപ്പാട്-രാജേഷ് പത്തനം)

Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016