പരിസ്ഥിതിദിന ക്വിസ്-2016

പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷം തയ്യാറാക്കിയ പരിസ്ഥിതി ക്വിസിന്റെ ചോദ്യങ്ങള്‍ റീ-പോസ്റ്റ് ചെയ്യുന്നു...ഉപയോഗിക്കുമല്ലോ

2016ലെ പരിസ്ഥിതിദിന മുദ്രാവാക്യം എന്താണ്?
"Fight against the illegel trade in wild life"

ലോക പരിസ്ഥിതിദിനത്തില്‍ സ്കൂളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാകാം 
 

  • പരിസ്ഥിതിപ്പാട്ടുകള്‍
  • പരിസ്ഥിതിക്കഥകള്‍
  • പരിസ്ഥിതി പ്രവര്‍ത്തകനുമായി മുഖാമുഖം
  • അനുഭവങ്ങള്‍ പങ്കിടല്‍
  • വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കല്‍
  • മുന്‍വര്‍ഷം നട്ടവ പരിപാലിക്കല്‍
  • കൂടുതല്‍ വൃക്ഷത്തെകള്‍ വച്ചുപിടിപ്പിച്ച കുട്ടികളെ ആദരിക്കല്‍
  • പൂന്തോട്ടനിര്‍മാണം
  • ഔഷധത്തോട്ട നിര്‍മാണം
  • പരിസ്ഥിതി പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍
  • പോസ്റ്റര്‍,ചിത്രരചനാ മത്സരങ്ങള്‍
  • പരിസ്ഥിതി സിനിമാപ്രദര്‍ശനം
  • പരിസ്ഥിതി കലണ്ടര്‍ നിര്‍മ്മാണം
  • പരിസ്ഥിതി ക്വിസ്
  • പരിസ്ഥിതി - ബുള്ളറ്റിന്‍ ബോര്‍ഡ് തയ്യാറാക്കല്‍
  • പരിസ്ഥിതിസംരക്ഷണം-രചനാമത്സരങ്ങള്‍ (കഥ,കവിത,അനുഭവക്കുറിപ്പ്)
  • പരിസ്ഥിതി - പതിപ്പ് നിര്‍മ്മാണം


1.മണ്ണിനെക്കുറിച്ചുള്ള പഠനശാഖ ?
2.കറുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ?
3.ലോകത്തിലെ ഏറ്റവും വലിയ തേക്കുമരം എവിടെയാണ് ?
4.കണ്ടാമൃഗത്തിന്റെ സാന്നിധ്യമുള്ള ഇന്ത്യയിലെ സംസ്ഥാനം ?
5.പശു ഏത് രാജ്യത്തിന്റെ ദേശീയ മൃഗമാണ് ?
6.നീല സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ?
7.വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിവുള്ള നെല്‍വിത്തിനം ?
8.ബാണാസുരസാഗര്‍ ഡാം ഏത് ജില്ലയിലാണ് ?
9.ആമസോണ്‍ മഴക്കാടുകള്‍ ഏത് രാജ്യത്താണ് ?
10.ശുദ്ധജലത്തിന്റെ പി എച്ച് മൂല്യം എത്ര ?
ഉത്തരങ്ങള്‍
  1. പെഡോളജി
  2. കുരുമുളക്
  3. പറമ്പികുളം
  4. ആസാം
  5. നേപ്പാള്‍
  6. ജലം
  7. സുവര്‍ണ സബ് - 1 
  8. വയനാട് 
  9. ബ്രസീല്‍
  10.  7

    പരിസ്ഥിതി ക്വിസ്

    1.2013 ലെ പരിസ്ഥിതി സന്ദേശം?
    2.നര്‍മ്മദാ ബച്ചാവോ ആന്തോളന്റെ ഉപജ്ഞാതാവ് ?
    3.മൂന്നുനദികള്‍ ഉളളതുകൊണ്ട് പേരുലഭിച്ച സ്ഥലം
    4.സാലിം അലിയുടെ ആത്മകഥ?

    5.വനഭൂമി ഏറ്റവും കുറഞ്ഞ സംസ്ഥാനം?
    6.  ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവ് ?
    7.SEED എന്നാല്‍ എന്ത്?
    8. ഏതു വര്‍ഷം മുതലാണ് ജൂണ്‍ 5 പരിസ്ഥിതി ദിനമായി ആചരിക്കാന്‍ തുടങ്ങിയത് ?
                                                  ഉത്തരങ്ങള്‍

    1.Think,Eat,Save
    2.മേധാ പട്കര്‍
    3.മൂന്നാര്‍
    4.ഫാള്‍ ഓഫ് ദ സ്പാരോ
    5.ഹരിയാന
    6. സുന്ദര്‍ലാല്‍ ബഹുഗുണ
    7.Student Empowerment For Environment Devolapment 
    8.1973 
  1. ഡോ.സലിം അലി സാങ്ച്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?....... ഗോവ
  2. പ്രൊജക്ട് ടൈഗര്‍ ആരംഭിച്ചത് എന്ന്?.......1973 ഏപ്രില്‍ 1
  3.  ഇന്ത്യയിലെ ആദ്യത്തെ നാഷണല്‍ പാര്‍ക്ക്?......കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് (ഉത്തരാര്‍ഖണ്ഡ്)
  4. ഇന്ത്യയിലെ ആദ്യ ജല മ്യൂസിയം?....കോഴിക്കോട്
  5. ഇന്ദിരാ ഗാന്ധി നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് എവിടെ? തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്കടുത്തുള്ള അണ്ണാമലൈ കുന്നുകളില്‍
  6. വെള്ളപ്പൊന്ന് എന്നറിയപ്പെടുന്നത്?......പ്ലാറ്റിനം
  7. ഭൂമിയിലെ ആകെ ജലത്തില്‍ ശുദ്ധ ജലത്തിന്റെ ശതമാനം എത്ര?...3 ശതമാനം
  8. ഇന്ത്യയില്‍ പക്ഷികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ആദ്യ ആശുപത്രി?.ദ ചാരിറ്റി ബേര്‍ഡ്‌സ് ഹോസ്പിറ്റല്‍ (ന്യ ഡല്‍ഹി)
  9. കേരളത്തില്‍ കണ്ടല്‍ വനങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ല?...കണ്ണൂര്‍
  10. സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം? ...1986

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്