ലോകവികലാംഗ ദിനാഘോഷം-2013

വൈകല്യത്തെ മറികടന്ന മനസ്സുമായി നൃത്തച്ചുവടുകളും, ആലാപന മധുരിമയും, കരവിരുതുമൊക്കെയായി കുട്ടികൾ വേദികളിൽ നിറഞ്ഞപ്പോൾ ചന്തേരയിൽ നടന്ന ലോക വികലാംഗദിനാഘോഷത്തിൽ അവിസ്മരണീയ മുഹൂർത്തങ്ങൾ നിറഞ്ഞു.സർവശിക്ഷ അഭിയാൻ, ബി ആർ സി ചെറുവത്തൂർ, ചെറുവത്തൂർ ഉപജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ, സാമൂഹ്യ -സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ എന്നിവയുടെ ആഭിമൂഖ്യത്തിലാണ് ചന്തേര ഗവ: യു പി സ്കൂളിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പഠനം നടത്തുന്ന ശാരീരിക -മാനസിക വെല്ലുവിളികൾ നേരിടുന്ന എഴുപതോളം കുട്ടികൾ ദിനാഘോഷത്തിൽ പങ്കെടുത്തു. നൃത്ത നൃത്ത്യങ്ങൾ ,പ്രച്ഛന്ന വേഷം, ചിത്രരചന, ക്യാൻവാസ്‌ ചിത്രരചന എന്നിവയിലെല്ലാം കുട്ടികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. വികലാംഗ മജീഷ്യൻ ഉമേഷ്‌ ചെറുവത്തൂർ അവതരിപ്പിച്ച മാജിക് ഷോയും കാഴ്ചക്കാരിൽ വിസ്മയം നിറച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. എ വി രമണി അധ്യക്ഷത വഹിച്ചു. എ ജി സി ബഷീര്,കെ ഉഗ്രന്‍ , പി ശ്യാമള, പി പി പ്രസന്ന കുമാരി, കെ പത്മാവതി, പി രാജൻ, ടി മോഹനൻ, കെ ഷൈനി, മുംതാസ് തുടങ്ങിയവർ സംസാരിച്ചു., സുരേഷ് , പി വേണുഗോപാലാൻ തുടങ്ങിയവർ നേതൃത്വം നൽകി







Comments

  1. Very nice programme and my best wishes to those who behind it,,,,,,,,,

    ReplyDelete

Post a Comment

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്