വികസനസെമിനാര്‍ - എ.എല്‍.പി.എസ് തിമിരി

വികസനസെമിനാര്‍ - എ.എല്‍.പി.എസ് തിമിരി

അക്ഷര കേന്ദ്രം അടച്ചുപൂട്ടാതിരിക്കാന്‍ തിമിരിയില്‍ ജനകീയ കൂട്ടായ്മ 
ലമുറകള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന സരസ്വതി ക്ഷേത്രം അടച്ചുപൂട്ടാതിരിക്കാന്‍ വിളിച്ചു ചേര്‍ത്ത വികസന സമിതി യോഗത്തില്‍ മികച്ച ജനപങ്കാളിത്തം. തിമിരി എ.എല്‍.പി സ്കൂളില്‍ നടന്ന സെമിനാറില്‍ വിദ്യാലയ വികസനത്തിനായുള്ള പ്രാഥമിക രൂപരേഖ തയ്യാറാക്കി. 1925 ല്‍ സ്ഥാപിതമായ ഈ പൊതുവിദ്യാലയത്തില്‍ നിലവില്‍ 54 കുട്ടികളാണ് പഠനത്തിനെത്തുന്നത്. സര്‍ക്കാര്‍ കണക്കില്‍ വിദ്യാലയം അനാദായകരമാണ്. അടച്ചു പൂട്ടാതിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഫോക്കസ് 2015 പദ്ധതി പ്രകാരമാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്. നൂറോളം പേര്‍ സെമിനാറില്‍ പങ്കെടുത്തു. ഒരിക്കലും വിദ്യാലയം അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന് ഉറച്ചു പറഞ്ഞാണ് യോഗത്തിനെത്തിയവര്‍ പിരിഞ്ഞത്. 65000 ത്തോളം രൂപ വിദ്യാലയ വികസനത്തിനായി നാട്ടുകാരുടെ സംഭാവനയും ലഭിച്ചു. യോഗം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.പി.വി ജാനകി അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ;പി. വി കൃഷ്ണകുമാര്‍ പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്ന വിഷയം അവതരിപ്പിച്ചു. സ്കൂള്‍ പി.ടി,എ പ്രസിഡന്റ് പി. വി മോഹനന്‍, ബി.ആര്‍.സി പരിശീലകന്‍ എം. മഹേഷ്‌ കുമാര്‍, ശോഭന.കെ.പി എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രധാനാധ്യാപകന്‍ പി.ഈശ്വരന്‍ സ്വാഗതവും, കെ.ജയദേവന്‍ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016