ഭിന്നശേഷിയുള്ളവര്‍ക്ക് പരിസ്ഥിതി പാഠങ്ങള്‍ പകരാന്‍ 'സ്നേഹത്തണല്‍'

സ്നേഹത്തണല്‍ - ഉദ്ഘാടനം ശ്രീമതി സി.കാര്‍ത്യായനി ,പ്രസി.ചെറഉവത്തൂര്‍ പഞ്ചായത്ത്

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പരിസ്ഥിതിയുടെ നല്ല പാഠങ്ങള്‍ പകരാന്‍ ചെറുവത്തൂര്‍ ബി.ആര്‍.സി സംഘടിപ്പിച്ച 'സ്നേഹത്തണല്‍'  പദ്ധതിക്ക് തുടക്കം.സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത് . ചെറുവത്തൂര്‍ ഉപജില്ലയിലെ  ഭിന്നശേഷിയുള്ള നൂറു കുരുന്നുകള്‍ പദ്ധതിയില്‍ പങ്കാളികളാകും.  
 തുരുത്തി ഗവ.എല്‍.പി സ്കൂളില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്യായനിയും, കൂലേരി ഗവ.എല്‍.പി സ്കൂളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി പ്രകാശ് കുമാറും കുട്ടികള്‍ക്ക് വേപ്പിന്‍ തൈകള്‍ കൈമാറി  പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.  കൂട്ടുകാരനൊരു വൃക്ഷത്തൈ, പരിസ്ഥിതി ക്യാമ്പ്, പഠനയാത്രകള്‍, ചിത്രരചന, പ്രത്യേക പ്രവര്‍ത്തന പുസ്തകം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി ഒരുക്കും. തുരുത്തി ഗവ.എല്‍.പി സ്കൂള്‍ വിദ്യാര്‍ത്ഥിയാണെങ്കിലും ശാരീരിക വിഷമതകള്‍ കാരണം അക്ഷരമുറ്റം അന്യമായ മുഹമ്മദ് പദ്ധതിയുടെ ഭാഗമായി വീട്ടുമുറ്റത്ത് വേപ്പിന്‍ തൈ നട്ടു. സ്നേഹത്തണല്‍ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെത്തിയ പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്യായനി ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ക്കൊപ്പമാണ് കൂട്ടുകാര്‍ മുഹമ്മദിന്റെ വീട്ടില്‍ എത്തിയത്.  അവര്‍ വിരിച്ച സ്നേഹത്തണലില്‍ നാളേക്ക് തണലാവാന്‍ മുഹമ്മദും ഒരു മരം നട്ടു. ചടങ്ങില്‍ സി.എം പവിത്രന്‍ അധ്യക്ഷത വഹിച്ചു. മുരളി മാസ്റ്റര്‍  മുഖ്യപ്രഭാഷണം നടത്തി.  പഞ്ചായത്തംഗം നഫീസത്ത്‌ നാസര്‍, ബി.പി.ഒ എം.മഹേഷ്‌ കുമാര്‍,  രഞ്ജിത്ത്, മീര,പ്രസീത, ശോഭന  തുടങ്ങിയവര്‍ സംസാരിച്ചു 
   

മുഹമ്മദ് വീട്ടുമുറ്റത്ത്  നടുന്നു സ്നേഹമരം നടന്നു


സ്നഹത്തണല്‍ -കാര്യപരിപാടി

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015