കാസര്‍ഗോഡ്‌ ജില്ലാ മികവുത്സവത്തില്‍ നിന്നും .............

കാസര്‍ഗോഡ്‌ ജില്ലാ മികവുല്സവം ചെറുവത്തൂര്‍ ബി.ആര്‍.സി യില്‍ വെച്ച് 27.02.2016നു മികച്ച സംഘടനം കൊണ്ടും പങ്കാളിത്തം കൊണ്ടും വിജയകരമാക്കി തീര്‍ക്കാന്‍ സാധിച്ചു. ഉത്ഘാടനം ബഹു.എം.എല്‍.എ കുഞ്ഞിരാമന്‍ നിര്‍വഹിച്ചു.ടി.വി.ശ്രീധരന്‍ അധ്യക്ഷന്‍ ആയി.പി.വി.കൃഷ്ണകുമാര്‍ ,എം.മഹേഷ്കുമാര്‍,പി.കെ.സണ്ണി ,ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശാന്തമ്മ ഫിലിപ്പ് സമ്മാന വിതരണം നിര്‍വഹിച്ചു .എസ്.എസ്.എ.ജില്ലാ പ്രൊജക്റ്റ്‌ ഓഫീസര്‍ ബാലന്‍ അധ്യക്ഷത വഹിച്ചു.അയ്യൂബ് ഖാന്‍ ,കെ.പി പ്രകാശ്‌ കുമാര്‍,വി.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ പൊതു വിധ്യലയങ്ങളിലെ മികവുല്കള്‍ പങ്കു വെച്ച എജ്യു ഫെസ്റ്റില്‍ ജേതാക്കളായ ചന്ദേര ഇസ്സതുല്‍ ഇസ്ലാം എ.എല്‍.പി.എസ് സ്കൂള്‍,ജി.യു.പി.എസ്. അരയി,കെ.സി.എന്‍.എം.എ.എല്‍.പി.എസ്.ശങ്കരംപാടി എന്നീ വിദ്യാലയങ്ങള്‍ സംസ്ഥാന മികവുല്സവത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും. മികവുല്സവതിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു വിദ്യഭ്യാസ ക്വിസ് മത്സരത്തില്‍ വടക്കെ പുലിയന്നൂര്‍ ജി.എല്‍.പി.എസ് ലെ അനൂപ്‌ കല്ലത്ത് ,ജി.വി.എച്ച്.എസ് ലെ ബാബു രാജ് എന്നിവര്‍ ജേതാക്കളായി.
Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016