കുട്ടികളോടൊപ്പം പഠനത്തില്‍ പങ്കാളികളായി രക്ഷിതാവും........
കയ്യൂര്‍ ഗവ. എല്‍.പി. സ്കൂളില്‍ ജൂണ്‍ 10 നു നടന്ന ഏകദിന രക്ഷ കര്തൃ പരിശീലനം പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും മികവര്‍ന്നതായി.....കുട്ടിയോടൊപ്പം പഠനത്തില്‍ പങ്കാളികളാവുന്ന രക്ഷിതാവ് '- അധ്യാപക പരിശീലനത്തില്‍ ഊന്നിപ്പറഞ്ഞ ഇക്കാര്യം യഥാര്ത്യമാക്കാനുള്ള ആദ്യ പാടിയിരുന്നു രാവിലെ 9.30 നു ആരംഭിച്ചു വൈകുന്നേരം 4 .30 വരെ നീണ്ടു നിന്ന പരിശീലനം.ആകെയുള്ള 89 കുട്ടികളില്‍ 76 പേരുടെ രക്ഷിതാക്കളും പൂര്‍ണ്ണ സമയവും ഇതില്‍ പങ്കാളികളായി.ചെറുവത്തൂര്‍ ഉപജില്ലാ ബി.പി.ഒ. മഹേഷ് കുമാര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു.തുടര്‍ന്നു പവര്‍ പോയിന്റ് പ്രേസേന്റ്റേനിലൂടെ മഹേഷ് മാഷ് നയിച്ച പാരന്റിംഗ് ക്ലാസ് രക്ഷിതാക്കള്‍ക്ക് പുതുമയാര്‍ന്ന അനുഭവമായി..'ഞാന്‍ നല്ല രക്ഷിതവാണോ ?' എന്ന് ആത്മ പരിശോദന നടത്താന്‍ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നതായി മാഷിന്റെ അവതരണം.
Comments
Post a Comment