ഉറച്ച കാൽ വയ്പുമായി പൂർവ വിദ്യാർത്ഥികൂട്ടായ്മ
സ്റ്റേഹത്തിന്റെയും സമാധാനത്തിൻറയും ദിനമായ ക്രിസ്മസ് ദിനത്തിൽ ഗവ.വെൽഫെയർയു.പി സ്കൂളിലെ 40 ഓളം പൂർവ വിദ്യാർത്ഥികൾ ഒത്തുകൂടി .വിദ്യാലയ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ തങ്ങളുണ്ടാകും എന്ന ഉറച്ച തീരുമാനത്തോടെ.കുട്ടികൾ ധാരാളമുള്ള സർക്കാർ വിദ്യാലയം എന്നാൽ ഭൗതിക സാഹചര്യങ്ങൾ ഒട്ടും മികച്ചതല്ല. അക്കാദമിക മികവ് ഉയരണമെങ്കിൽ ഭൗതിക സാഹചര്യങ്ങളും സാമൂഹ്യ കൂട്ടായ്മയും മെച്ചപ്പെടുത്തിയേ മതിയാവൂ.ഈ ചിന്തയാണ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയിലേക്ക് നയിച്ചത്. സൂൾപ്രധാനധ്യാപകൻ കെ.ടി.വി നാരായണൻ മാഷിന്റെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബി.ആർ.സി ട്രെയിനർ ഉണ്ണി രാജൻ വിശദീകരിച്ചു.സാമൂഹ്യ കൂട്ടായ്മയിൽ വിവിധ വിദ്യാലയങ്ങൾ മാറിയതിന്റെ ഉദാഹരണങ്ങൾ അവരെ കാണിച്ചു.തുടർന്ന് പ്രധാനാധ്യാപകൻ അടിയന്തിരമായി പൂർത്തിയാക്കേണ്ട ചില നിർദേശങ്ങൾ മുന്നോട്ടുവെച്ച .വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ നിറം നൽകി മനോഹരമാക്കുക, കുട്ടികൾക്ക് വായിക്കാൻ മനോഹരമായ ഒരു വായനപ്പുര നിർമ്മിക്കുക. രണ്ട് തീരുമാനങ്ങളും ഉടൻ തന്നെ അംഗീകരിച്ചു. ഒരു ക്ലാസ്സ്പെയിന്റ് ചെയ്യാൻ ഉള്ള ചെലവ് നിശ്ചയിച്ചു.എല്ലാവരും തങ്ങൾക്കാവും വിധം സ്ലോൺസർ ചെയ്തു. സ്കൂൾ വാർഷികാഘോഷമാവുമ്പോഴേക്കും ഈ കാര്യങ്ങൾ പൂർത്തിയാക്കമെന്ന് അവർ തീരുമാനിച്ചു. മാത്രമല്ല മുഴുവൻ പൂർവ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച്ഒരു മഹാ സംഗമം നടത്താനും ധാരണയായി. ഈ കൂട്ടായ്മ കരുത്തായി മാറിയാൽ സംശയം വേണ്ട ഈ വിദ്യാലയം മാതൃകയാവും എന്നതിൽ സംശയംവേണ്ട
Comments
Post a Comment