Hello English Training

ചന്തേര: അധ്യാപകർക്കായുള്ള 'ഹലോ ഇംഗ്ലീഷ് പരിശീലനത്തിന്റെ ഉദ്ഘാടകനായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ അരമണിക്കൂർ നീണ്ട ഉദ്ഘാടന പ്രസംഗം ഇംഗ്ലീഷിൽ .സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി.ആർ.സി.യിൽ സംഘടിപ്പിച്ച അഞ്ചു നാൾ നീണ്ട പരിശീലനത്തിന്റെ തുടക്കത്തിലാണ് ഉദ്ഘാടകനും റിട്ട. പ്രധാനാധ്യാപകനുമായ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.ശ്രീധരൻ അധ്യാപകരുടെ കയ്യടി നേടിയത്.                                           പൊതു വിദ്യാലയങ്ങളിൽ മികവുറ്റ നിലയിൽ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുക എന്ന ലക്ഷ്യമുയർത്തിയാണ് സർവശിക്ഷാ അഭിയാൻ പ്രൈമറി അധ്യാപകർക്കായി അഞ്ചു നാൾ നീളുന്ന 'ഹലോ ഇംഗ്ലീഷ് പരിശീലനം സംഘടിപ്പിക്കുന്നത്. ചെറുവത്തൂരിലെ ആദ്യ ബാച്ചിൽ 42 അധ്യാപകരാണുള്ളത്. ട്രൈ ഔട്ട് ക്ലാസുകൾ, പഠനോപാധികളും പഠനോപകരണങ്ങളും തയ്യാറാക്കൽ, നാടകം, കഥ, കവിത തുടങ്ങിയവയുടെ അവതരണം, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള അധ്യാപകരുടെ ശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയവയാണ് പരിശീലനം പകരുന്നത്.               എസ്.എസ്.എ.ജില്ലാ പ്രോഗ്രാം ഓഫീസർ പി.പി.വേണുഗോപാലൻ പദ്ധതിയുടെ തീം സോംഗ് പുറത്തിറക്കി, പദ്ധതി വിശദീകരണം നടത്തി. ബി.പി.ഒ.   കെ.നാരായണൻ അധ്യക്ഷനായിരുന്നു. ബി.ആർ.സി.ട്രെയിനർമാരായ പി.വി.ഉണ്ണിരാജൻ സ്വാഗതവും പി.വേണുഗോപാboclലൻ നന്ദിയും പറഞ്ഞു. ഹൊസ്ദുർഗ് ബി.പി.ഒ. വി. മധുസൂദനൻ ,പി .വി.വിനോദ്കുമാർ, പി.രാജഗോപാലൻ, സി.ഷൈജു എന്നിവരാണ് ക്ലാസെടുക്കുന്നത്. 





Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015