മലയാളത്തിളക്കം - കൂട്ടികൾ തിളങ്ങി ഒപ്പം അധ്യപകരും   
 മലയാളത്തിളക്കത്തിന്റെ രണ്ടാം ഘട്ട ട്രൈ ഔട്ട് ഇന്ന് അവസാനിച്ചപ്പോൾ കുട്ടികളും തിളങ്ങി അവരെ തിളക്കത്തിലേക്ക് നയിച്ച അധ്യാപകരും തിളങ്ങി.വീഡിയോ ദൃശ്യങ്ങളിലൂടെ പാംങ്ങൾ രൂപപ്പെടുത്താനbള്ള കൃത്യമായ ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ പറഞ്ഞു കൊണ്ട് എഴുതുകയും എഴുതിയത് പിശകbണ്ടെങ്കിൽ വട്ടത്തിലാക്കുകയും വീണ്ടും എഴുതി നോക്കുകയും പറ്റbന്നില്ലെങ്കിൽ ടീച്ചർ എഴുതിയത് നോക്കി പിശകുകൾ തിരുത്തുകയും അവ വായിക്കുകയും ചെയ്യുന്ന രീതി മികച്ച തു തന്നെ.തെറ്റുകൾ മായ്ച്ചു കളയാനുള്ളതല്ല തിരുത്താനുള്ള താണ് എന്ന കാഴ്ചപ്പാടും ഏറെ അംഗീകരിക്കപ്പെടേണ്ട ഒന്നാണ് .കുട്ടികളുടെ ചിന്തയെയും ദൃശ്യങ്ങളോടുള്ള ഇഷ്ടവും പ്രയോജനപ്പെടുത്തി വായനക്കും എഴുത്തിനും ധാരാളം അവസരങ്ങൾ ഒരുക്കിക്കൊടുത്തു കൊണ്ടാണ് ഇതിലെ പ്രവർത്തനങ്ങൾ മുന്നേറിയത്.സാധാരണ പഠന പിന്നോക്കാവസ്ഥ മാത്രമുള്ള എല്ലാ കുട്ടികൾക്കും ഏറെ മുന്നേറാൻ കഴിയുമെന്ന് ഈ രണ്ട് ദിവസത്തെ ട്രൈ ഒട്ട് അനുഭവം തന്നെ സാക്ഷ്യപ്പെടുത്തുന്നു. പങ്കെടുത്ത അധ്യാപകരെല്ലാം ഈ രീതി മികച്ചതു തന്നെ എന്ന അഭിപ്രായക്കാരായിരുന്നു. തങ്ങളുടെ വിദ്യാലയത്തിൽ നിന്ന് കൂടുതൽ ദിവസം വിട്ടു നിന്നതിന്റെ പ്രയാസം കൂടി ഇതിന്റെ വിജയത്തോടെ അവർ മറന്നു. ഇനി തങ്ങളുടെ വിദ്യാലയത്തിലെ ഇത്തരം കുട്ടികളെ കൂടുതൽ ആത്മവിശ്വാസത്തോടെ ..ഗുണമേന്മയിലേക്ക് നയിക്കാൻ കഴിയുമെന്ന ചിന്തയും അവരിൽ വളർന്നിട്ടുണ്ട്.ഭാഷാ ശേഷി കുറഞ്ഞ കുട്ടികൾ ക്രമാതീതമായി പൊതുവിദ്യാലയങ്ങളിൽ നിന്ന് ഭാഷാ ശേഷി കൂടിയവരായി മാറുന്ന ശുഭവാർത്തകൾ കേൾക്കാൻ ഇനി അധികം കാത്തു നിൽക്കേണ്ടി വരില്ലെന്ന് നമുക്കാശിക്കാം. അങ്ങനെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള ശ്രമത്തിൽ നമുക്കും പങ്കാളികളാവാം


Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016