മംഗലം കളിയും പൂരക്കളിയും നിറഞ്ഞാടിയ നാട്ടു പയമ
ആദിവാസികൾക്കിടയിൽ സന്തോഷത്തിന്റെദിവസങ്ങളിൽകളിക്കുന്ന
മംഗലംകളിയും വടക്കൻ കേരളത്തിന്റെ കാവുകളിൽ പുരോത്സവത്തിന്റെ ഭാഗമായി കളിക്കുന്നപൂരക്കളിയുംപരിചയപ്പെടുത്തുകയും കുട്ടികളെ അഭ്യസിപ്പിക്കുകയും കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ചെറുവത്തൂർ ബി ആർ സി യുടെ നേതൃത്വത്തിൽ വെള്ളച്ചാൽ ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടന്ന നാട്ടുപയമ- കൾച്ചറൽ ഫെസ്റ്റ് അവസാനിച്ചത്.

പൂരക്കളിയിലെ അതികായനും ആചാര്യനുമായ
മാധവൻ പണിക്കരാണ് നാട്ടുപയമയുടെഉദ്ഘാടനം നിർവഹിച്ചത്.തുടർന്ന്പരിപാടിയിൽ
പങ്കെടുത്ത കുട്ടികൾ അദ്ദേഹവുമായി പൂരക്കളിയെ കുറിച്ചുള്ള സംവാദത്തിൽ
ഏർപ്പെട്ടു.മാധവൻ പണിക്കരും പൂരക്കളി കലാഅക്കാദമി അംഗം മോഹനൻ മേച്ചേരിയും ചേർന്ന്
കുട്ടികൾക്ക് പൂരക്കളി പാട്ടുകൾ സാഹിത്യം,ഐതിഹ്യം എന്നിവയെ കുറിച്ച്
ക്ലാസ്സെടുത്തു.കൂടാതെ ചില ചുവടുകൾ കുട്ടികളെ അഭ്യസിപ്പിക്കുകയും ചെയ്തു.
മംഗലം കളി ഫോക് ലോർ അവാർഡ് ജേതാവ്
ഭാസ്കരൻ ചേമ്പേരി മംഗലംകളിയെ കുറിച്ച് വിശദമായി
ചുവടുകൾ അടക്കം അഭ്യസിപ്പിച്ച് ക്ലാസ്സെടുത്തു.തുടർന്ന് ഫോക് ലോർ അവാർഡ് ജേതാവ്
പാറുവമ്മയും ടീമും അവതരിപ്പിച്ച മംഗലം കളി നടന്നു. പതിഞ്ഞ താളത്തിലും, ചടുലതാളത്തിലുമുള്ള
ചുവടുകൾ ഉൾക്കൊള്ളിച്ച് അവതരിപ്പിച്ച മംഗലം കളി കുട്ടികൾക്ക് ഒരു
നവ്യാനുഭവമായി.തുടർന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം
പൂരക്കളിയിൽ ഒന്നാം സ്ഥാനം നേടിയ ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ
തന്മയത്വത്തോടെ പൂരക്കളി അവതരിപ്പിച്ചു. ഭൂമിയിൽ കാലുകൾ ഉറച്ചു ചവിട്ടിയും വായുവിൽ
ഉയർന്നു ചാടിയും ചിട്ടയോടെ അവതരിപ്പിച്ച പൂരക്കളി എല്ലാവരേയും ആകർഷിച്ചു .നാടൻ
പാട്ടുകൾ പാടിയും വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചും കുട്ടികളും സജീവമായി.
വിദ്യാലയത്തിലെ ചിട്ടയായ സംഘാടനവും ഒരുക്കങ്ങളും നാട്ടുപയമയെ കൂടുതൽ
മികവുറ്റതാക്കി.
Comments
Post a Comment