മികവ് കൂട്ടാന്‍ എം.എല്‍.എ യും
അധ്യാപക പരിശീലന കേന്ദ്രത്തിൽ അധ്യാപകർക്ക് ആവേശം പകരാൻ എം.എൽ.എ
അധ്യാപകരുടെ അവധിക്കാല പരിശീലനം വീക്ഷിക്കാനും അധ്യാപകരിൽ ആത്മവിശ്വാസം വളർത്താനും തൃക്കരിപ്പൂർ എം എൽ എ എം രാജ ഗോപാലനാണ് ചന്തേര ജിയുപി സ്കൂളിലെ പരിശീലനം സന്ദർശിക്കാനെത്തിച്ചേർന്നത്.
അപ്പർ പ്രൈമറി വിഭാഗത്തിലെ അഞ്ച് വിഷയാധിഷ്ഠിത പരിശീലന ഹാളു ളും സന്ദർശിച്ച ജനപ്രതിനിധി ഐ സി ടി സാധ്യതകളും മറ്റും കൂടുതൽ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പുതിയ പരിശീലന രീതിയിൽ നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തി.

മലയാളം വിഷയാധിഷ്ഠിത പരിശീലനത്തിൽ വ്യവഹാര രൂപം എന്ന നിലയിൽ പ്രഭാഷണത്തെ വിലയിരുത്തുന്ന ഘട്ടത്തിലെത്തിയ പ്രഭാഷകൻകൂടിയായ എം എൽ.എ പ്രഭാഷണത്തിന്റെ ശക്തി ദൗർബല്യങ്ങൾ അധ്യാപകരുമായി പങ്കുവെച്ച് പരിശീലനത്തിൽ പങ്കാളിയുമായി.
Comments
Post a Comment