സാഹിത്യ സല്ലാപം @ ബി.ആര്‍.സി. ചെറുവത്തൂര്‍ 24.06.2017
ഉപജില്ലയിലെ യുപി വിഭാഗക്കാരായ 50 കുട്ടികളാണ് സല്ലാപത്തിൽ പങ്കുചേരാനെത്തിയത്. സല്ലാപത്തിൽ പങ്കുവെച്ച കാര്യങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ട് നടത്തിയ സാഹിത്യ ക്വിസ് മത്സരത്തോടെയായിരുന്നു പരിപാടിയുടെ സമാപനം. മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി.
ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ നാരായണൻ അധ്യക്ഷനായിരുന്നു.ബി ആർ സി ട്രെയിനർമാരായ പി വേണുഗോപാലൻ സ്വാഗതവും പി.വി.ഉണ്ണി രാജൻ നന്ദിയും പറഞ്ഞു.
Comments
Post a Comment