സാർ,
          ചെറുവത്തൂർ ബി ആർ സി യുടെയും വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗ ത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ ലോക കടുവാ ദിനമായ ജൂലൈ 29 ന് രാവിലെ 9.30ന് ബി ആർ സി യിൽ  വനം-വന്യ ജീവി സെമിനാർ സംഘടി പ്പിക്കുന്നു.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി  സെമിനാർ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി  പ്രവർത്തകൻ ടി.പി.പത്മനാഭൻ മാസ്റ്റർ വിഷയാവതരണം നടത്തും.
      ഇതോടനുബന്ധിച്ച് വന്യജീവി ഫോട്ടോ പ്രദർശനം, ക്വിസ് മത്സരം എന്നിവയും നടക്കും. ജൂലൈ 26 ന് ഉച്ചയ്ക്ക്  2 മണിക്ക് സ്കൂൾ തലത്തിൽ സംഘടിപ്പിക്കുന്ന യു പി വിഭാഗം ക്വിസിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികളാണ് സെമിനാറിൽ പങ്കെടുക്കേണ്ടത്.
ഇവർക്ക് ഒരു ടീം ആയി ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകൾക്ക്‌ സമ്മാനം നൽകും. യു.പി.വിഭാഗം ഉള്ള എല്ലാ  വിദ്യാലയങ്ങളും    നിർബ്ബന്ധമായും കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്. പരിപാടി 3 മണി വരെയെങ്കിലും നീണ്ടു നിൽക്കും.(ഉച്ചഭക്ഷണം ഏർപ്പാടാക്കിയിട്ടുണ്ട്.)
       ജൂലൈ 26 ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ തലത്തിൽ എൽ പി, യു പി വിഭാഗങ്ങൾക്കായി വനം-വന്യജീവി ക്വിസ് നടത്തുന്നതിനുള്ള പൊതു ചോദ്യങ്ങൾ  26 ന് രാവിലെ 10 മണിക്ക് സ്കൂളുകളിലേക്ക് മെയിൽ അയക്കും. ആവശ്യമായവ തെര ഞ്ഞെടുത്ത് ഓരോ  സ്കൂളി ന്റെയും സാധ്യതയ്ക്കനുസരിച്ച് ക്ലാസ്സ് തലത്തിലോ, സ്കൂൾ തലത്തിലോ ക്വിസ് മത്സരം സംഘടിപ്പിച്ച് വിജയികളെ കണ്ടെത്തണം.(യു.പി.യിലെ മികച്ച 2 കുട്ടികളെ മാത്രമാണ് ബി.ആർ.സി തല സെമിനാറിലും ക്വിസ് മത്സരത്തിലും പങ്കെടുപ്പിക്കേണ്ടത്.)
                         ബി.പി.ഒ,
       ബി.ആർ.സി, ചെറുവത്തൂർ

Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016