അക്കാദമിക പിന്തുണയുമായി ബി.ആര്‍.സി. ടീം
പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 'പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞം' ആവേശകരമായി മുന്നേറുമ്പോൾ അക്കാദമിക പിന്തുണയുമായി വിദ്യാലയങ്ങളിലെത്തുന്ന ബി.ആർ.സി. ട്രെയിനർമാരെ അധ്യാപകർ സഹർഷം സ്വാഗതം ചെയ്യുമെന്ന് ഇന്ന് നേരിട്ട് ബോധ്യപ്പെട്ടു. ഞാനുൾപ്പെടെ മുഴുവൻ ബി.ആർ.സി. ട്രെയിനർമാരും ഇന്ന് ചന്തേര ഗവ: യു.പി. സ്കൂളിലെ അധ്യാപകർക്കൊപ്പം വിവിധ ക്ലാസ്സുകളിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഉണ്ണി രാജൻ മാഷ് ഒന്നാം ക്ലാസ്സിലും, സരോജിനി ടീച്ചർ മൂന്നാം ക്ലാസ്സിലും, വേണു മാഷ് ആറാം ക്ലാസ്സിലും തത്സമയ പിന്തുണയുമായി എത്തിയപ്പോൾ രണ്ടാം ക്ലാസ്സിലായിരുന്നു ഞാനും സ്നേഹലത ടീച്ചറും പോയത്. ഇന്ന്, ടീച്ചർ ആസൂത്രണം ചെയ്ത പ്രവർത്തനം എന്താണെന്ന് ഇന്നലെ തന്നെ ചോദിച്ചു മനസ്സിലാക്കി, അധ്യാപികയെ സഹായിക്കാൻ ആവശ്യമായ തയ്യാറെടുപ്പോടെയാണ് എല്ലാവരും ക്ലാസ്സിലെത്തിയത് ... പരിശോധിക്കാനല്ല, പിന്തുണയ്ക്കാനാണ് എത്തിയതെന്നറിഞ്ഞതു കൊണ്ടു തന്നെ അധ്യാപികമാർക്ക് ഏറെ സന്തോഷം.
ടീം ടീച്ചിംഗ് രീതിയിൽ പ്രവർത്തനങ്ങൾ മുന്നേറിയപ്പോൾ രണ്ടാം ക്ലാസ്സിലെ ദീപ ടീച്ചർക്ക് ആശ്വാസം..
കാരണം, ടീച്ചർ പറഞ്ഞതനുസരിച്ച് 'കളി വിവരണം' തയ്യാറാക്കുന്നതിന്റെ പ്രക്രിയാ ഘട്ടങ്ങളിലൂടെ കടന്ന് അധിക സമയവും ക്ലാസ്സ് കൈകാര്യം ചെയ്തത് ഞാനായിരുന്നു. അവശ്യം വേണ്ട സന്ദർഭങ്ങളിൽ സ്നേഹലത ടീച്ചറും ദീപ ടീച്ചറും ഇടപെട്ടു. കളികളുടെ പേരുകൾ വ്യക്തിഗതമായി എഴുത ൽ, ഗ്രൂപ്പിൽ പങ്കുവെച്ച് ലിസ്റ്റ് വികസിപ്പിക്കൽ, കളികളെ വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിക്കൽ, ഇഷ്ട കളിയെക്കുറിച്ച് സംസാരിക്കൽ , കളി രീതി ചർച്ച, തുടർന്ന് ക്ലാസ്സ് മുറിക്ക് പുറത്തു പോയി കളിക്കൽ, തിരികെ വന്ന് കളി രീതി വിവരിക്കൽ, പ്രധാന കാര്യങ്ങൾ പദസൂര്യ നായി BB യിൽ എഴുതൽ, തുടർന്ന് വ്യക്തിഗതമായി വിവരണം എഴുത്ത്, രണ്ട് കുട്ടികളുടെ അവതരണം, ചർച്ചയിലൂടെ മെച്ചപ്പെടുത്തൽ, ടീച്ചർ വേർഷൻ അവതരണം....... ഇങ്ങനെയിങ്ങനെ പ്രവർത്തനങ്ങൾ മുന്നേറിയപ്പോൾ

നാരായണൻ.കെ,
ബി.പി.ഒ,
ബി.ആര്‍.സി ചെറുവത്തൂർ.


മികച്ച പ്രതികരണമാണ് കുട്ടികളിൽ നിന്ന് ലഭിച്ചത്. ഒറ്റ നിർദേശത്തിൽ തന്നെ ഒരേ തരം ജീവികൾ ഒരുകൂട്ടം എന്ന ആശയം അവർക്ക് ലഭിച്ചരുന്നു. കളിയിൽ ഒരു കുട്ടി പോലും തെറ്റാതെ ഒരു കൂട്ടത്തിലേക്ക് തന്നെ ഓടിപ്പോയി. ചിത്രങ്ങൾ ഒട്ടിച്ച് കൂട്ടങ്ങൾ രൂപീകരിക്കാനും ആർത്തുല്ലസിച്ച് നിർദേശങ്ങൾ പാലിച്ച് കളികളിലേർപ്പെടാനും വലിയ ഉത്സാഹമാണ് കുട്ടികൾ കാട്ടിയത്. ഈ ഉത്സാഹത്തെ കെടുത്താതെ പ്രവർത്തനങ്ങൾ ചെയ്താൽ മിടുമിടുക്കരായി ഒന്നാം ക്ലാസ്സുകാർ മാറും എന്നതിൽ സംശയമില്ല. 3 വരെ സംഖ്യകളുടെ അവതരണം ലക്ഷ്യമിട്ടായിരുന്നു ക്ലാസ്സിലെത്തിയത് എന്നാൽ ബിആർ സി യിലെ ചില ഉത്തരവാദപ്പെട്ട ജോലികൾ അടിയന്തിരമായി '' പൂർത്തിയാക്കാനുണ്ടായിരുന്നതിനാ ൽ ആസൂത്രണം ചെയ്ത ബാക്കി പ്രവർത്തനങ്ങൾ ടീച്ചറെ ഏൽപ്പിച്ചു.
ഉണ്ണിരാജന്‍
ട്രെയിനര്‍ ബി.ആര്‍.സി ചെറുവത്തൂര്‍
Roku is one of the popular streaming media players, click on the below link to see how to install Kodi on Roku.
ReplyDeleteHow to Install Kodi on Roku