കൈക്കോട്ടുകടവ് സ്കൂൾ ജേതാക്കൾ 03.02.2018


സർവശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ ചെറുവത്തൂർ ബി ആർ സി സംഘടിപ്പിച്ച യു പി വിഭാഗം കുട്ടികൾക്കുള്ള ഉപജില്ലാ തല ഫുട്ബോൾ മേളയിൽ കൈക്കോട്ടുകടവ് പി എം എസ്സ് എ പി ടി എസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ   ഉദിനൂർ സെൻട്രൽ എ യു പി  സ്കൂളിനെയാണ് ഇവർ കീഴ്പ്പെടുത്തിയത്.പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ മൈതാനിയിൽ നടന്ന ഫുട്ബോൾ മേളയിൽ ഉപജില്ലാ പരിധിയിലെ 26 വിദ്യാലയങ്ങളിൽ നിന്നുള്ള 338 കുട്ടികൾ അണിനിരന്നു.വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ടി അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എം സദാനന്ദൻ അധ്യക്ഷനായിരുന്നു. ഇന്ത്യൻ ആർമി ഫുട്‌ബോൾ കോച്ച് കെ ഗണേശൻ മുഖ്യാതിഥിയായിരുന്നു. ബിപിഒ  കെ നാരായണൻ, പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ പ്രധാനാധ്യാപകൻ എം  ഭാസ്കരൻ ,രാജു നെടുങ്കണ്ടം, കെ അശോകൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസർ പി പി വേണുഗോപാലൻ സമ്മാനദാനം നടത്തി.
Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016