കണക്കിന്റെ കുരുക്കഴിക്കാൻ ക്ലാസ്സ് റൂം ഗണിത ലാബ്

കണക്കിന്റെ കുരുക്കഴിക്കാൻ 
ക്ലാസ്സ് റൂം ഗണിത ലാബ്
..........................................
                         തെറ്റിപ്പോകമോ എന്ന ഉൽക്കണ്ഠയില്ലാതെ, പരാജയഭീതിയില്ലാതെ, വിരസതയില്ലാതെ, പ്രവർത്തനത്തിൽ ലയിച്ചു ചേർന്ന് ആസ്വാദ്യകരമായ രീതിയിൽ മുഴുവൻ കുട്ടികളും കണക്ക് പഠിക്കുന്ന ക്ലാസ്സുമുറികൾ യാഥാർഥ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ചെറുവത്തൂർ ബി.ആർ.സി.
   ഈ ലക്ഷ്യം മുൻനിർത്തി
സർവശിക്ഷ അഭിയാൻ വിഭാവനം ചെയ്ത 'ഗണിത ലാബ്'  ഉപജില്ലയിലെ കയ്യൂർ ഗവ: എൽ.പി സ്കൂളിൽ ഇതിനകം യാഥാർഥ്യമായി.ഇത് മറ്റു വിദ്യാലയങ്ങളിലേക്ക്
 വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായി ആർ.പി.മാരെ പരിശീലിപ്പിക്കുന്നതി
നായി ബി.ആർ.സി തലത്തിൽ സംഘടിപ്പിച്ച ഗണിത പഠനോപകരണ നിർമ്മാണ ശില്പശാലയിൽ 14 സി.ആർ.സികളിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നിന്നായി എൽ.പി അധ്യാപകരും രക്ഷിതാക്കളും, കലാ-പ്രവൃത്തി പഠന അധ്യാപകരും ബി.ആർ.സി ട്രെയിനർമാരും ഉൾപ്പെടെ 45 പേർ പങ്കെടുത്തു.
ഇവരുടെ നേതൃത്വത്തിൽ മാർച്ച് 15നു മുമ്പ് സി.ആർ.സി തലത്തിൽ സംഘടിപ്പിക്കുന്ന പരിശീലനത്തിൽ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നും അധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കുകയും ഇരുപതോളം വൈവിധ്യമാർന്ന 
പഠനോപകരണങ്ങളുടെ നിർമ്മാണ രീതി സ്വായത്തമാക്കുകയും ചെയ്യും. 
അടുത്ത അധ്യയന വർഷാരംഭത്തിനു മുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിദ്യാലയ വികസന സമിതികളുടെയും, പി.ടി.എ കളുടെയും സഹായത്തോടെ സ്വന്തം വിദ്യാലയത്തിലെ എല്ലാ ക്ലാസ്സ് മുറികളിലും ഗണിത ലാബ് ഒരുക്കുന്നതിന് ഇവർ നേതൃത്യം നൽകും.ഓരോ വിദ്യാലയത്തിലും നടക്കുന്ന ശില്പശാലയിൽ ഇരുപത്തഞ്ച് വീതം  അമ്മമാർ പഠനോപകരണ നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകും.
     ബി.ആർ.സിയിൽ സംഘടിപ്പിച്ച ശില്പശാല ബി.പി.ഒ    കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ചന്തേര ഗവ: യു.പി.സ്കൂൾ പ്രഥമാധ്യാപകൻ ടി.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.സുരേശൻ, പി.വി. ഉണ്ണി രാജൻ ,സാജൻ ബിരിക്കുളം എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. പി. വേണുഗോപാലൻ സ്വാഗതവും പി. സ്നേഹലത നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്