''ഒരു എൽ.പി.സ്കൂളിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വരുമോ?''.... നോട്ടീസ് കണ്ടപ്പോൾ സംശയിച്ചവർ ഏറെ... വരില്ലെന്ന് ഉറച്ചു വിശ്വസിച്ചവരും ധാരാളം.. അപ്പോഴും പ്രതീക്ഷ വിടാതെ കാത്തിരുന്നു, അധ്യാപകർക്കും, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമൊപ്പം ഒരു ഗ്രാമം മുഴുവൻ - പ്രിയപ്പെട്ട മന്ത്രിയുടെ വരവിനായി... പ്രതീക്ഷ തെറ്റിയില്ല; നിശ്ചിത സമയത്തു തന്നെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അമരക്കാരൻ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് എത്തി! കാസർഗോഡ് ജില്ലയുടെ തെക്കേ അറ്റത്തെ തീരദേശ പഞ്ചായത്തായ വലിയ പറമ്പിലെ മാടക്കാൽ ഗവ: എൽ.പി.സ്കൂളിന്റെ എഴുപത്തിരണ്ടാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ! പക്ഷെ, ഇത് കേവലമായ ഒരു ഉദ്ഘാടനച്ചടങ്ങല്ലെന്ന് മന്ത്രിയുൾപ്പെടെ എല്ലാവർക്കും ബോധ്യമായി, തുടക്കത്തിൽത്തന്നെ.കലാഭവൻ മണിയുടെ 'മിന്നാമിനുങ്ങേ ...' എന്ന പാട്ട് പാടി മിനി സ്ക്രീനിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ പ്രശംസ പിടിച്ചുപറ്റുകയും തുടർന്ന്‌ സംസ്ഥാന സർക്കാറിന്റെ 'ഉജ്വല ബാല്യം' ബഹുമതി കരസ്ഥമാക്കുകയും ചെയ്ത മാടക്കാൽ സ്കൂളിലെ ഗോകുൽ രാജ് അകക്കണ്ണിലൂടെ മന്ത്രിയെ കണ്ട് .. തൊട്ട് .. തലോടി..ബൊക്ക നൽകി സ്വീകരിച്ചു.. ചെറുവത്തൂർ ബി.ആർ.സിയിലെ ചിത്രകലാധ്യാപകനായ ശ്യാമപ്രസാദ് സ്കൂൾ മുറ്റത്ത് ഒരുക്കിയ പൊതുവിദ്യാഭഭ്യാസ സംരക്ഷണ ശില്പം അനാച്ഛാദനമായിരുനന്നു ആദ്യ പരിപാടി. തൊട്ടുത്തായി ഒരുക്കിയ 'വായനപ്പുര' മന്ത്രിയുടെ മനം കുളിർപ്പിച്ചു. പൂർവ വിദ്യാർഥി കൂട്ടായ്‌മയിൽ രൂപം കൊണ്ട ലൈബ്രറി കുട്ടികൾക്കായി തുറന്നു കൊടുത്ത ശേഷമായിരുന്നു ഹ്രസ്വമായ പ്രസംഗവും ഉദ്ഘാടനവും. ശില്പം, വായനപ്പുര, ലൈബ്രറി.. ഇവ മൂന്നും അക്കാദമിക മികവിലേക്ക് മുന്നേറുന്ന വിദ്യാലയത്തിന്റെ പ്രതീകങ്ങളായി മന്ത്രി സാക്ഷ്യപ്പെടുത്തി... ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ എണ്ണം 16 ൽ നിന്ന് 32 ആയി വർധിപ്പിക്കാൻ നടത്തിയ കൂട്ടായ്മയെ
മന്ത്രി അഭിനന്ദിച്ചു.കഴിഞ്ഞ വർഷത്തെ എൽ.എസ്.എസ് വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.സ്കൂൾ മാപ്പിങ്ങിന്റെ അടിസ്ഥാനത്തിൽ, യു.പി.സ്കൂൾ ആവശ്യമാണെന്ന് ബോധ്യപ്പെടുന്നയിടങ്ങളിൽ അവ അനുവദിക്കാൻ നയപരമായ തീരുമാനമെടുക്കുന്ന സന്ദർഭത്തിൽ മാടക്കാൽ എൽ.പി.സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള സാധ്യതയും പരിശോധിക്കാമെന്ന മന്ത്രിയുടെ വാക്കുകൾ ഹർഷാരവത്തോടെയാണ് നിറഞ്ഞ സദസ്സ് സ്വീകരിച്ചത് .. ഒരു കാര്യം ഉറപ്പ് ...
മന്ത്രി എത്തിയത് കേവലം ഒരു ഉദ്ഘാടനച്ചടങ്ങിനല്ല...മറിച്ച് ജനകീയ കൂട്ടായ്മയിലൂടെ അക്കാദമിക മികവിലേക്ക് കുതിക്കുന്ന ഒരു ഗ്രാമീണ വിദ്യാലയത്തെ അനുമോദിക്കാനും, അംഗീകരിക്കാനും പിന്തുണയ്ക്കാനുമായിരുന്നു.

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്