പ്രവൃത്തി പരിചയ അധ്യാപികയുടെ നിർദേശമനുസരിച്ച് പാടിക്കീൽ ഗവ:യു .പി .സ്കൂളിലെ ഏഴാം ക്ലാസ്സുകാർ 'പലഹാരപ്രദർശനം' ഒരുക്കിയപ്പോൾ കാണാനെത്തിയ പ്രഥമാധ്യാപകനും
ക്ലാസ്സ് ടീച്ചർക്കും, മറ്റ് അധ്യാപകർക്കും അത് വേറിട്ട അനുഭവമായി. സ്വന്തമായുണ്ടാക്കിയ '
'കുംസ്' കൂട്ടുകാർക്കും
അധ്യാപകർക്കും വിതരണം ചെയ്ത് സ്കൂൾ
ലീഡറായ മുഫീദഷാഫി ചേരുവയും,
ഉണ്ടാക്കുന്ന വിധവും പരിചയപ്പെടുത്തി പലഹാരവിശേഷങ്ങൾ പങ്കുവെച്ചു.
പ്രദർശനം കാണാനെത്തിയ
ചെറുവത്തൂർ ബി.പി.ഒ
കെ.നാരായണൻ ഓരോ കുട്ടിയോടും
അവരവർ കൊണ്ടുവന്ന പലഹാരത്തിന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.
കാരയപ്പം, കാരറ്റ് ലഡു, ആവിയപ്പം, ഉള്ളി വട,പരിപ്പുവട, ഇലയട, അരിയുണ്ട, പത്തൽ, പപ്സ്, പഴംപൊരി.. തുടങ്ങി ചിക്കൻ റോൾ വരെയുള്ള ഇരുപതിലധികം വൈവിധ്യമാർന്ന പലഹാരങ്ങളുടെ വിശേഷങ്ങൾ ഓരോരുത്തരും അവതരിപ്പിച്ചു.
അമ്മയുടെയും അച്ഛന്റെയും സഹായത്തോടെ
ആദ്യമായി പാചക വിദ്യയിലേർപ്പെട്ട് നിർമ്മിച്ച പലഹാരം പരസ്പരം പങ്കുവെച്ച് കഴിച്ചപ്പോൾ കുരുന്നു മനസ്സുകളിൽ
നിറയെ സന്തോഷം!ഒപ്പം കേവലം മേളകൾക്കും, പരീക്ഷകൾക്കും വേണ്ടി മാത്രമല്ല 'പ്രവൃത്തി പഠനം' എന്ന് കുട്ടികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്താൻ ഇതുവഴി സാധിച്ചതിൽ
സർവശിക്ഷ അഭിയാൻ നിയമിച്ച ചെറുവത്തൂർ ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപിക കെ.വി.ഉഷയ്ക്കും ഇത് അഭിമാനത്തിന്റെ നിമിഷമായി. സ്കൂളിലെ മുഴുവൻ കുട്ടികളിലേക്കും പലഹാര മധുരം എത്തിച്ച ഏഴാം ക്ലാസ്സിലെ ചേട്ടൻമാരും ചേച്ചിമാരുടെയും മാതൃക പിന്തുടർന്ന് ഒരു കൈ നോക്കാൻ തന്നെയാണ് മറ്റു ക്ലാസ്സുകാരുടെയും തീരുമാനം. പ്രഥമാധ്യാപകൻ വി.ദാമോദരൻ, ക്ലാസ്സ് ടീച്ചർ മാധവൻ, പ്രവൃത്തി പഠന അധ്യാപിക കെ .വി .ഉഷ എന്നിവർ പലഹാര പ്രദർശനത്തിന് നേതൃത്വം നൽകി.

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്