ഗണിത പഠനോപകരണ
നിർമാണവും അധ്യാപകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. ക്ലാസ്സ് റൂം
പ്രവർത്തനങ്ങളിൽ ഇവ നന്നായി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന
ആത്മവിശ്വാസത്തോടെയാണ് ഓരോരുത്തരും വിദ്യാലയത്തിലേക്ക് പോകുന്നത്.
അധ്യാപക പരിശീലനം മെച്ചപ്പെട്ടതായിരുന്നുവെന്ന് ഓരോ അധ്യാപകനും
പറയുമ്പോൾ ,അതിന്റ ക്രെഡിറ്റ് പരിശീലനത്തിന് നേതൃത്വം നൽകിയ RP മാർക്കു
തന്നെയാണ്. ഏപ്രിൽ 16ന് ആരംഭിച്ച DRG പരിശീലനം തൊട്ട് മെയ് 17 വരെയുള്ള
ഒരു മാസക്കാലം മറ്റു തിരക്കുകളെല്ലാം മാറ്റിവെച്ച് അധ്യാപക പരിശീലനത്തിനു
നേതൃത്വം നൽകിയ R P മാരായ 40 അധ്യാപക സുഹൃത്തുക്കളെ എത്ര അഭിനന്ദിച്ചാലും
മതിയാകില്ല ..
(പല വിധ കാരണത്താൽ മുൻ RP മാരായ പലരും പിൻമാറിയപ്പോൾ സ്നേഹപൂർവ്വമായ നിർബ്ബന്ധത്തിൻ വഴങ്ങിയാണ് ഈ സുഹൃത്തുക്കൾ RP മാരായത്.)
പരിശീലനത്തിന്റെ അവലോകനത്തിനായി ഇന്ന് ബി.ആർ.സി യിൽൽ നടന്ന യോഗത്തിൽ
വെച്ച് എസ്.എസ്.എ സ്‌റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ:എ.പി. കുട്ടികൃഷ്ണൻ
ഇവർക്ക് ബി.ആർ.സിയുടെ സ്നേഹോപഹാരം വിതരണം ചെയ്തു.ജില്ലാ പ്രൊജക്ട് ഓഫീസർ,
ഡയറ്റ് ഫാക്കൽ ട്ടി അംഗം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ബി.പി.ഒ, പരിശീലന
കേന്ദ്രത്തിലെ പ്രഥമാധ്യാപിക, ബി.ആർ.സി ട്രെയിനർമാർ തുടങ്ങിയവരുടെ
സാന്നിദ്ധ്യത്തിലായിരുന്നു അനുമോദനവും ഉപഹാര വിതരണവും.
ഉച്ചയ്ക്ക്
സ്നേഹസദ്യയും ഒരുക്കിയിരുന്നു.കൂട്ടായ ചർച്ചയിലൂടെ ഓരോ ക്ലാസ്സിന്റെയും
വിഷയത്തിന്റെയും പരിശീലന സംക്ഷിപ്തവും റിപ്പോർട്ടും തയ്യാറാക്കിയ ശേഷമാണ്
ഇന്നത്തെ കൂടിച്ചേരൽ അവസാനിച്ചത്.പുതിയ അധ്യയന വർഷത്തിൽ ആവശ്യമായ
സന്ദർഭങ്ങളിൽ ക്ലാസ് അടി സ്ഥാന ത്തിൽ /വിഷയാടിസ്ഥാനത്തിൽ നടക്കുന്ന അധ്യാപക പoനക്കൂട്ടായ്മകൾക്ക് ഇവർ നേതൃത്വം നൽകും,സുസ്ഥിരമായ അക്കാദമിക മികവിനായ്.

Comments
Post a Comment