പരിഹാരബോധന ക്ലാസ്സുകൾക്ക്  ചെറുവത്തൂർ ബി.ആർ.സിയിൽ തുടക്കമായി.

ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പരിഹാരബോധന ക്ലാസ്സുകൾക്ക്  ചെറുവത്തൂർ ബി.ആർ.സിയിൽ തുടക്കമായി.
.............................................
ചന്തേര: കളിച്ചും, ചിരിച്ചും, വരച്ചും, നിറം നൽകിയും, ആടിയും പാടിയും കുഞ്ഞുങ്ങൾ പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതു കണ്ടപ്പോൾ രക്ഷിതാക്കൾക്ക് എന്തെന്നില്ലാത്ത സന്തോഷം.. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ചെറുവത്തൂർബി.ആർ.സിയുടെ നേതൃത്വത്തിൽ
GUPS ചന്തേര, GUPS പടന്ന, GLPS കൂലേരി എന്നിവിടങ്ങളിൽ  സംഘടിപ്പിച്ച  പരിഹാരബോധന ക്ലാസ്സുകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടികളും രക്ഷിതാക്കളും. പെറുവത്തൂർ ബി.ആർ.സിയിലെ  ഐ.ഇ.ഡി.സി. റിസോഴ്സ് അധ്യാപികമാർ പ്രതിവാര ആസൂത്രണ യോഗത്തിന്റെ ഭാഗമായി തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ചായിരുന്നു മൂന്നിടങ്ങളിലെയും ക്ലാസ്സുകൾ..പ്രവർത്തനങ്ങളിൽ  പങ്കാളികളാകാൻ വിമുഖത കാണിച്ച് തുടക്കത്തിൽ മാറി നിന്ന കുട്ടികൾ പോലും അവസാനമാകു
മ്പോഴേക്കും  അധ്യാപികമാരുടെ ഇടപെടലുകളിലൂടെ
കളികളിലും ഭാഷാ-ഗണിത പ്രവർത്തന ങ്ങളിലും  ആവേശപൂർവം പങ്കെടുത്തു. ചന്തേര ബി.ആർ.സി
യിൽ  നടന്ന ക്ലാസ്സിലെ ആദ്യ പ്രവർത്തനത്തിൽ ഭിന്നശേഷിക്കാരായ  കൂട്ടുകാർക്ക് പ്രോത്സാഹനവുമായി ചന്തര ഗവ: യു.പി.സ്കൂളിൽ യു.എസ്.എസ് ക്ലാസ്സിൽ പങ്കെടുക്കാനെത്തിയ കുട്ടികളും ഒപ്പം ചേർന്നത് പരിപാടിക്ക് കൊഴുപ്പേകി.
     തൃക്കരിപ്പൂർ കൂലേരി ഗവ: എൽ..പി.സ്കൂളിൽ എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസർ പി.പി.വേണുഗോപാലൻ
ചന്തേര ബി.ആർ.സിയിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.നാരായണൻ,പടന്ന  ഗവ:യു .പി .സ്കൂളിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാഹിദ എന്നിവർ  പരിഹാരബോധന ക്ലാസ്സുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപകരായ എം.പി.രാഘവൻ, ടി.വി.രാജൻ, ബി.ആർ.സി പരിശീലകരായ  പി.വി.ഉണ്ണി രാജൻ, പി.വേണുഗോപാലൻ, പി.കെ.സരോജിനി എന്നിവർ സംസാരിച്ചു.
ഐ.ഇ.ഡി.സി. റിസോഴ്സ് ടീച്ചർമാരായ പ്രസീദ, മുംതാസ്, രോഷ്നി, ഷാനിബ, ഷീബ, ശിബിമോൾ, നിമിത, രജിത, രാമകൃഷ്ണൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 
        എല്ലാമാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ ബി.ആർ.സി പരിധിയിലെ ആറു പഞ്ചായത്തു കളിലും മാറി മാറി പരിഹാരബോധന ക്ലാസ്സുകൾ സംഘടിപ്പിക്കാൻ റിസോഴ്സ് അധ്യാപികമാരുടെ അവലോകന - ആസൂത്രണ യോഗത്തിൽ ധാരണയായിട്ടുണ്ടെന്ന്  ബി.പി.ഒ     കെ.നാരായണൻ  അറിയിച്ചു.

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്