സർഗവിദ്യാലയങ്ങൾ ഉണരുകയായി

പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിന് നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്തുള്ള സർഗവിദ്യാലയങ്ങൾ ഉണരുകയായി. ഓരോ കുട്ടിയും ഓരോ വിദ്യാലയവും മികവിലേക്ക് എന്ന ആശയമുയർത്തിയുള്ള സർഗവിദ്യാലയം ജില്ലാതല ഉദ്ഘാടനം ഇടയിലെക്കാട് എ എൽ പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.
      ജില്ലയിലെ ഓരോ ബി ആർ സി യിൽ നിന്നും എൽ പി, യു പി വിഭാഗങ്ങളിൽ ഓരോ പദ്ധതികളാണ് ഈ അധ്യയന വർഷം നടപ്പാക്കാൻ തെരഞ്ഞെടുത്തിട്ടുള്ളത്.സമഗ്ര ശിക്ഷ കാസർകോടിന്റെയും ബി ആർ സി ചെറുവത്തൂരിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എം രാജ ഗോപാലൻ എം എൽ എ സർഗവിദ്യാലയം പദ്ധതി ഉദ്ഘാടനം ചെയ്തു.ഇടയിലെക്കാട് എ എൽ പി സ്കൂളിന്റെ കാവറിവും കായലറിവും - പ്രാദേശിക പരിസ്ഥിതി ചരിത്രരചന പദ്ധതിക്ക്  തുടക്കമായി.ഇതോടൊപ്പം ജിയുപി സ്കൂൾ പാടിക്കീൽ, ജി എൽ പി സ്കൂൾ നീലേശ്വരം, ജിയുപി സ്കൂൾ പറക്കളായി, എൽപി സ്കൂൾ നിർമലഗിരി, ജിഎൽപി സ്കൂൾ മുക്കൂട്, ജിഎഫ് യു പി സ്കൂൾ കോട്ടിക്കുളം, ജിയുപി സ്കൂൾ കോളിയടുക്കം, ജി ഡബ്ല്യു എൽ പി സ്കൂൾ ബേള എന്നീ വിദ്യാലയങ്ങളിലെ ഏറെ വേറിട്ട പദ്ധതികളുടെ അവതരണവും നടന്നു. പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങളും അവയെപ്പറ്റിയുള്ള ചർച്ചകളും തുടർന്ന് ആതിഥേയ വിദ്യാലയത്തിന്റെ പ്രൊജക്ടിന്റെ സാധ്യതാ കേന്ദ്രമായ ഇടയിലെക്കാട് കാവ്, കവ്വായിക്കായൽ സന്ദർശനവും ഉദ്ഘാടന പരിപാടിക്ക് മിഴിവേകി.
   ഇടയിലെക്കാട് എ എൽ പി സ്കൂളിന്റെ പദ്ധതിയിൽ ഗ്രാമത്തിന്റെ പരിസ്ഥിതി ചരിത്രം ,പ്രാദേശിക ചരിത്രം, ഓരോ വിദ്യാർഥിയും രൂപപ്പെടുത്തുന്ന ഗ്രാമഭൂപടം, ജൈവ വൈവിധ്യരജിസ്റ്റർ, ഫോട്ടോഗ്രാഫിയിൽ മികവു നേടാൻ ദൃശ്യങ്ങൾ പകർത്തി കുട്ടികളുടെ ഫോട്ടോഗാലറി, പൂമ്പാറ്റ, പക്ഷി, തുമ്പി ,സസ്യം, കണ്ടൽ, മത്സ്യം, കൂൺ നിരീക്ഷണങ്ങൾ, കാരണവർ കൂട്ടം, കായൽയാത്ര തുടങ്ങിയവയും പഠന നേട്ടം ഉറപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ശക്തി പകരും.  പൊതു സമൂഹത്തിന് മുമ്പാകെ സ്കൂൾ വാർഷികത്തിൽ അവതരിപ്പിക്കും.
     വലിയപറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ വി കെ കരുണാകരൻ അധ്യക്ഷനായിരുന്നു.ചടങ്ങിൽ ജൈവവൈവിധ്യ ഉദ്യാനം ക്ലാസ് മുറി പ്രവർത്തനത്തിന് അധ്യാപകർക്കുള്ള കൈപ്പുസ്തകം എം രാജഗോപാലൻ എം എൽ എ പ്രകാശനം ചെയ്തു.സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസർ പി പി വേണുഗോപാലൻ പദ്ധതി വിശദീകരണം നടത്തി.ചെറുവത്തൂർ എ ഇ ഒ     എം കെ വിജയകുമാർ, ബിപിഒ  പി വി ഉണ്ണിരാജൻ, ജില്ലാ പ്രോഗ്രാം ഓഫീസർ ബി ഗംഗാധരൻ, ഡയറ്റ് സീനിയർ ലക്ചറർ ടി വി ഗോപകുമാർ, പി ടി എ പ്രസിഡന്റ് എം ഷാജി, പ്രഥമാധ്യാപകൻ എ അനിൽകുമാർ  എന്നിവർ സംസാരിച്ചു. തുടർന്ന് കാവും കായലുമറിയാൻ അന്വേഷണ യാത്രയ്ക്ക് പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം,ബി ആർ സി ട്രെയിനർ പി വേണുഗോപാലൻ എന്നിവർ നേതൃത്വമേകി.



Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്