ചെറുവത്തൂര്‍ ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ്‌ ജൂലൈ 2 ന് ബി.ആര്‍.സി ഹാളില്‍ ആരംഭിച്ചു.
        ജൂലൈ 2 ന് ചലന വൈകല്യകുട്ടികള്‍ക്കുള്ള ക്യാമ്പില്‍ ഡോ. ഗുരുപ്രസാദ് , ജില്ലാ ആശുപത്രി , കാസര്‍ഗോഡ്‌ പരിശോധന നടത്തി. ൩൪ കുട്ടികള്‍ പങ്കെടുത്തു.
          ജൂലൈ 3 ന് കേള്‍വി പരിശോധന ക്യാമ്പില്‍ ഡോ.നിത്യാനന്ദ ബാബു , കാസര്‍ഗോഡ് ജില്ലാ ആശുപത്രി ഓഡിയോളജിസ്റ്റ് രാഹുല്‍ എന്നിവര്‍ പരിശോധന നടത്തി.33 കുട്ടികളാണ് പങ്കെടുക്കാനെത്തിയത് .
         4 ന് കാഴ്ച്ചപരിമിതിയുള്ള കുട്ടികള്‍ക്കുള്ള പരിശോധനാ ക്യാമ്പിനു ഒഫ്താല്‍മെട്രിസ്റ്റ് മാരായ സ്നേഹ,ശെഫീക്ക എന്നിവര്‍ നേതൃത്വം നല്‍കി.69 കുട്ടികള്‍ പങ്കെടുത്തു.


Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016