ഭിന്നശേഷി വാരാചരണം: തൃക്കരിപ്പൂർ ടൗണിൽ വിളംബര ജാഥ

ഭിന്നശേഷി വാരാചരണം: തൃക്കരിപ്പൂർ ടൗണിൽ വിളംബര ജാഥ

'ഭാവി ഞങ്ങൾക്കും പ്രാപ്യമാണ് ' എന്ന സന്ദേശമുയർത്തി നടത്തുന്ന ലോക ഭിന്നശേഷി വാരാചരണത്തിന് ചെറുവത്തൂർ ബി ആർ സി യിൽ തുടക്കമായി.തൃക്കരിപ്പൂർ ടൗണിൽ  വിളംബരജാഥയും സൗഹൃദ കൂട്ടായ്മയും നടന്നു.കൂട്ടായ്മ ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വാസു ചോറോട് ഉദ്ഘാടനം ചെയ്തു.ചെറുവത്തൂർ ബി ആർ സി ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ  പി വി ഉണ്ണിരാജൻ അധ്യക്ഷനായിരുന്നു. സിസ്റ്റർ ഷീന ജോർജ്, കെ സ്വർണലത ,പി വേണുഗോപാലൻ, പി വി പവിത്രൻ,പി വി പ്രസീദ എന്നിവർ സംസാരിച്ചു.തൃക്കരിപ്പൂർ സെന്റ് പോൾസ് എ യു പി സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, ബാന്റ് വാദ്യസംഘം, കൂലേരി ജി എൽ പി സ്കൂൾ വിദ്യാർഥികൾ, ഭിന്നശേഷി കുട്ടികൾക്ക് പഠന പിന്തുണ നൽകുന്ന റിസോഴ്സ് അധ്യാപകർ, ബി ആർ സി സ്റ്റാഫംഗങ്ങൾ എന്നിവരായിരുന്നു വിളംബരജാഥയിൽ അണിനിരന്നത്.സെന്റ് പോൾസ് എ യു പി സ്കൂൾ അധ്യാപകൻ നവീൻ നാരായണനും കുട്ടിച്ചിത്രകാരൻമാരും ചേർന്നൊരുക്കിയ വർണോത്സവം, ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ എന്നിവയും പരിപാടിക്ക് മിഴിവേകി.

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്