KMVHSS KODAKKAD

സോഷ്യൽ സയൻസ് ക്ലബ്ബ്

🌍🌍🌍🌍🌍🌍

നവംബർ 26

🇮🇳ഭരണഘടനാദിനം


അംബേദ്‌കറുടെ ജന്മവാർഷിക ദിനമാണ്‌ ഭരണഘടനാദിനം അഥവാ സംവിധാൻ ദിവസ്.


📖ഭരണപരമായും രാഷ്‌ട്രീയപരമായും ഇന്ത്യ മഹാരാജ്യം പലവിധത്തിലുള്ള വെല്ലുവിളി നേരിടുമ്പോൾ നവംബർ 26 എന്ന ദിവസത്തിലേക്ക് രാജ്യം എത്തി നിൽക്കുകയാണ്. രാജ്യത്തിൻ്റെ ചരിത്രത്തിലെ നിർണായക ദിവസങ്ങളിൽ ഒന്നാണ് നവംബർ 26. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട ദിവസമാണിത്. 'സംവിധാൻ ദിവസ്' എന്നും ഈ ദിവസം അറിയപ്പെടുന്നു.


📖ഇന്ത്യൻ ഭരണഘടന ഡ്രാഫ്‌റ്റിങ് കമ്മിറ്റി ചെയർമാനായിരുന്ന ഡോ. ബി ആർ അംബേദ്‌കറോടും ഭരണഘടനാനിർമ്മാണ സമിതിയിൽ  അംഗങ്ങളായിരുന്നവരോടുമുള്ള ആദരം വ്യക്തമാക്കുന്നതിനാണ് നവംബർ 26ന് ഭരണഘടനാ ദിനമായി ആചരിക്കുന്നത്.


📖2015 ലാണ് ഭരണഘടനാ ദിനം ആദ്യമായി ആഘോഷിച്ചത്. 2015 ഒക്ടോബർ 11 ന് മുംബൈയിലെ സ്‌റ്റാച്യു ഓഫ് ഇക്വാലിറ്റിക്ക് തറക്കില്ലിട്ട് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജനങ്ങൾക്കിടെയിൽ ഭരണഘടന മൂല്യങ്ങൾ വളർത്താനും പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. 2015 നവംബർ 19നാണ് നവംബർ 26 ഭരണഘടന ദിനമായി സർക്കാർ ഒദ്യോഗികമായി പ്രഖ്യാപിച്ചത്.


📖ഇന്ത്യൻ ഭരണഘടന ജാതി മത ഭേദമില്ലാതെ രാജ്യത്തെ ജനങ്ങൾക്ക് തുല്യ നീതി ഉറപ്പാക്കുന്നുണ്ട്. പൗരന് ലഭിക്കേണ്ട നീതി, തുല്യത, സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുന്നു.  സാഹോദര്യത്തെ ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് ഭരണഘടന പിന്തുടരുന്നത്. ഇന്ത്യൻ ഭരണഘടന സ്ഥാപിതമായതോടെ രാജ്യത്തെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്‌തു.


📖ഡോ. സച്ചിദാനന്ദ സിൻഹയുടെ നേതൃത്വത്തിൽ 1946 ഡിസംബർ 9ന് ഭരണഘടന നിർമ്മാണസമിതി  ആദമായി യോഗം ചേർന്നു. 1949 നവംബർ 26ന് അംബേദ്‌കറുടെ നേതൃത്വത്തിൽ  പ്രവർത്തനങ്ങൾ പൂർത്തിയായി.  തുടർന്ന് 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വരുകയും ചെയ്‌തു. അതിനാൽ  നവംബർ26 ഭരണഘടനാദിനമായും ജനുവരി26 റിപ്പബ്ലിക് ദിനമായി ആചരിച്ചുവരുന്നു


📖ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് അംബേദ്‌കറാണ്. നവംബർ26 ഇന്ന് നമുക്ക് അദ്ദേഹത്തിന്റെ സംഭവനകളെയും നമ്മുടെ നിയമാവേലിയായ ഭരണഘടനയെയും അഭിമാനത്തോടെ ഓർക്കാം


🎊ആശംസകൾ🎊

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015