Posts

ക്ലാസ് പിടിഎ-ജൂലൈ 31

ഈ മാസം ജൂലൈ 31ന് എല്ലാ സ്ക്കൂളുകളിലും ക്ലാസ് പിടിഎ വിളിച്ചു കൂട്ടുന്നതിന് നിര്‍ദ്ദേശിക്കുന്ന പൊതുവിദ്യാഭ്യാസഡയറക്ടറുടെ സര്‍ക്കുലര്‍ ഏവരും ഇതിനോടകം കണ്ടിരിക്കുമല്ലോ. സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍, സൈബര്‍കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍സെക്കന്ററി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഡയറക്ടറേറ്റ്, എസ്.എസ്.എ, ഡയറ്റുകള്‍, സ്ക്കൂള്‍ പി.ടി.എ, എസ്.എം.സി എന്നിവയുടെ സഹകരണത്തോടെ ഈ ക്ലാസ് സംഘടിപ്പിക്കുന്നത്. ക്ലാസ് പി.ടി.എകളില്‍ അതത് ക്ലാസ് ടീച്ചര്‍മാരാണ് ബോധവല്‍ക്കരണക്ലാസ് നയിക്കേണ്ടത്. മേല്‍പ്പറഞ്ഞ ഒന്നര മണിക്കൂര്‍ പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായകമായ ഡോക്യുമെന്റുകളും ചുവടെ നല്‍കിയിരിക്കുന്നു.        പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സൈബര്‍-ഐ.ടി പുസ്തകത്തില്‍ നിന്ന്

92 ICT IX Malayalam by Mahesh Sarang

സൈബര്‍-രക്ഷിതാക്കളുടെ ചുമതല

Cpta Cyber Crime Awareness 1 by Mahesh Sarang

സൈബര്‍ കുറ്റകൃത്യങ്ങള്‍-സ്പെഷ്യല്‍ പി.ടി.എ റഫറന്‍സ്(പ്രസന്റേഷന്‍)

93 Cyber-crime Presentation by Mahesh Sarang

ജുലൈ-31....വരാഹമിഹിരന്‍ ദിനം

Image
വരാഹമിഹിരന്‍ ഭാരതത്തിലെ ഗണിത-ജ്യോതിശാസ്ത്ര പണ്ഡിതരില്‍ പ്രമുഖ സ്ഥാനമാണ് വരാഹമിഹിരനുള്ളത്. പാണിനിക്ക് വ്യാകരണത്തിലും, കൗടില്യന് അര്‍ത്ഥശാസ്ത്രത്തിലും മനുവിന് നീതിശാസ്ത്രത്തിലുമുള്ള സ്ഥാനമാണ് വരാഹമിഹിരന് ജ്യോതിശാസ്ത്രത്തിലുള്ളത്. വിക്രമാദിത്യന്റെ നവരത്നങ്ങളില്‍ ഒരാളായി അറിയപ്പെടുന്ന വരാഹമിഹിരന്‍ എഡി 499-ല്‍ ഉജ്ജയിനിക്കടുത്ത അവന്തി എന്ന ഗ്രാമത്തില്‍ ജനിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ച് വസ്തുതകളേ നമുക്ക് ലഭിച്ചിട്ടുള്ളൂ. "ബ്രഹത്ജ്ജാതകം" എന്ന തന്റെ ഗ്രന്ഥത്തില്‍ നിന്നുള്ള വിവരങ്ങളാണ് ആധികാരികമായിട്ടുള്ളത്. ആദിത്യദാസന്‍ എന്നാണ് പിതാവിന്റെ പേരെന്നും കപിഷ്ഠല ഗോത്രത്തിലാണ് ജനിച്ചതെന്നും അവന്തിയാണ് സ്വദേശമെന്നും പിതാവില്‍ നിന്നാണ് വിദ്യ അഭ്യസിച്ചതെന്നും വരാഹമിഹിരന്‍ രേഖപ്പെടുത്തിക്കാണുന്നു. അക്കാലത്തെ പ്രശസ്ത ജ്യോതിശാസ്ത്ര പണ്ഡിതന്‍ ആര്യഭടനെ കുസുമപുരത്ത് വെച്ച് വരാഹമിഹിരന്‍ സന്ദര്‍ശിക്കുകയുണ്ടായി. ആര്യഭടന്‍ വരാഹമിഹിരനെ വളരെ അധികം സ്വാധീനിച്ചു. ജ്യോതിശാസ്ത്രത്തിലും ഗണിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രചോദനം നല്‍കിയത് ആര്യഭടനായിരുന്നത്രെ...

പ്രധാനാധ്യാപകരുടെ ഏകദിന ആസൂത്രണസംഗമം

Image
ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള പ്രധാനാധ്യാപകരുടെ ഏകദിന ആസൂത്രണസംഗമം വിവിധ സബ് ജില്ലകളില്‍ ആരംഭിച്ചു.വാര്‍ഷിക പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ എല്‍ പി, യു പി, ഹൈസ്കൂളുകളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജൂലായ് - ആഗസ്റ്റ് മാസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള ഹെഡ് മാസ്റ്റര്‍മാരുടെ ഏകദിന ആസൂത്രണ സംഗമങ്ങള്‍ പൂര്‍ത്തിയായി . ഇതിന്റെ ഭാഗമായി 'ആഗസ്റ്റ് മാസം - ലാബ് ശാക്തീകരണമാസം' എന്ന നിലയില്‍ സ്കൂളുകളില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള തീരുമാനങ്ങള്‍ ഉണ്ടായി വരുന്നു. ആഗസ്റ്റ് മാസത്തില്‍ ലാബിന്റെ ക്രമീകരണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു കുറിപ്പ് ഹെഡ് മാസ്റ്റര്‍ പരിശീലനത്തില്‍ വിതരണം ചെയ്യുകയുണ്ടായി ചെറുവത്തൂര്‍ ഉപജില്ലയിലെ പരിശീലനം 26 ന് നടന്നു. എ ഇ ഒ പ്രകാശന്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍, ലക്ചറര്‍ പി പി വേണുഗോപാലന്‍എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.53 അധ്യാപകര്‍ പങ്കെടുത്തു Lab Activities Std 1 to 7 by Mahesh ...

മെഡിക്കല്‍ ക്യാമ്പ്-2013

Image
medical camp-2013