Posts

സ്വാതന്ത്ര്യ സമര ചരിത്രാന്വേഷണ യാത്ര

Image
ബി.ആർ.സി  ചെറുവത്തൂർ സ്വാതന്ത്ര്യ സമര ചരിത്രാന്വേഷണ യാത്ര ഉപജില്ലാതല ചരിത്രോത്സവം 18.10.2017 ന് ചന്തേര ഗവ: യു പി.സ്കൂളിൽ എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.  ഉപജില്ലാ വിദ്യാഭ്യസ ഓഫീസർ ടി.എം.സദാനന്ദൻ അധ്യക്ഷനായിരുന്നു .  എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ: എം.വി.ഗംഗാധരൻ,  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ സംസ്ഥാന ജോ: സെക്രട്ടറി അബ്ദുൾ ബഷീർ, ചന്തേര ഗവ: യു.പി.സ്കൂൾ പ്രഥമാധ്യാപകൻ ടി.വി.ബാലകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബി.പി.ഒ കെ.നാരായണൻ സ്വാഗതവും ബി.ആർ.സി.ട്രെയിനർ പി.വി.ഉണ്ണി രാജൻ നന്ദിയും പറഞ്ഞു.   തുടർന്ന് നടന്ന ചരിത്ര സെമിനാറിൽ എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസർ പി.പി.വേണുഗോപാലൻ മോഡറേറ്ററായി. പയ്യന്നൂർ കുഞ്ഞിരാമൻ മുഖ്യ വിഷയാവതരണം നടത്തി. വിദ്യാർഥിനികളായ തീർഥ ബാബു, വിസ്മയ വിരാജ്, ആദിത്യ രവീന്ദ്രൻ, ടി.പി. നിവേദ്യ എന്നിവർഉപ അവതരണങ്ങൾ നടത്തി . അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങൾക്കു ശേഷം മോഡറേറ്റർ ക്രോഡീകരണം  നടത്തി.ബി.ആർ.സി ട്രെയിനർ പി.കെ.സരോജിനി നന്ദി പറഞ്ഞു.   ഉച്ചയ്ക്കു ശേഷം നടന്ന മൾട്ടിമീഡിയ മെഗാ ക്വിസിൽ ആറ് റൗണ്ട് ച...

തെറാപ്പിയിലെ ചില ദൃശ്യങ്ങള്‍

Image

ചെറുവത്തൂർ ബി.ആർ.സി. കുടുംബാംഗങ്ങളുടെ ഓണാഘോഷം 02.09.2017

Image
ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ചെറുവത്തൂർ ബി.ആർ.സി. കുടുംബാംഗങ്ങളുടെ ഓണാഘോഷം - " വാ പൂവേ ....പൊലി പൂവേ " - ശ്രദ്ധേയമായി. നാടൻ പൂക്കളുടെ പ്രദർശനത്തോടെയായിരുന്നു തുടക്കം..ഒപ്പം സപെഷ്യലിസ്റ്റ് അധ്യാപികമാർ നേതൃത്വം നൽകിയ ഓണപ്പാട്ടിന്റെ അകമ്പടിയോടെ എല്ലാവരും ചേർന്ന് നാടൻ പൂക്കൾ മത്രം ഉപയോഗിച്ച് സ്നേഹപ്പൂക്കളം തീർത്തു.എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ: എം.വി.ഗംഗാധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും, രക്ഷിതാക്കൾക്കും, ബി.ആർ.സി സ്റ്റാഫ് അംഗങ്ങൾക്കുമായി വൈവിധ്യമാർന്ന മത്സരങ്ങളും സംഘടിപ്പിച്ചു. ശ്രീ. എം. രാജഗോപാലൻ എം.എൽ.എ കുട്ടികൾക്ക് ഓണക്കോടി വിതരണം ചെയ്തു.തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.ഫൗസിയ മത്സരവിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ബി.ആർ.സി ട്രെയിനർ പി.വി.ഉണ്ണിരാജൻ സ്വാഗതവും പി.വേണുഗോപലൻ നന്ദിയും പറഞ്ഞു. ട്രെയിനർമാരായ പി.കെ.സരോജിനി, സ്നേഹലത, ഐ.. ഇ.ഡി.സി. റിസോഴ്‌സ് അധ്യാപികമാരായ പ്രസീദ ,ലേഖ എന്നിവർക്കൊപ്പം , ഓഫീസ് ജീവനക്കാരും, എസ്.എസ്.എ നിയമിച്ച കലാ-കായിക - പ്രവൃത്തി പഠന അധ്യാപകരും പരിപാടിക്...

അവധിക്കാല പ്രവര്‍ത്തന പാക്കേജുകള്‍

  ഒന്നാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ്സ്‌ വരെയുള്ള കുട്ടികള്‍ക്കായി ഓണം അവധിക്കാലത്ത്‌  ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ പാക്കേജുകള്‍ ചെറുവത്തൂര്‍ ബി.ആര്‍.സി. യില്‍ തയ്യാറാക്കിയിരിക്കുന്നു. അവധി ദിനങ്ങളില്‍ നിശ്ചിത ദിവസങ്ങളില്‍ കുട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വിദ്യാലയം തുറന്ന ശേഷം അധ്യാപകര്‍ക്ക് വിലയിരുത്താം  onam-package1 by Razeena Shahid on Scribd Onam Package2,3,4 by Razeena Shahid on Scribd

ഐ.ഇ.ഡി.സി - പരിഹാരബോധന ക്ലാസുകൾക്ക് തുടക്കമായി -26.08.2017

Image
         സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പരിഹാരബോധന ക്ലാസുകൾക്ക് തുടക്കമായി.ചെറുവത്തൂർ ബി ആർ സി, കൂലേരി ജി എൽ പി സ്കൂൾ, ചീമേനി ഗവ.ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലാണ് ക്ലാസുകൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.                                ഇനിയുള്ള എല്ലാ ശനിയാഴ്ചകളിലും കുട്ടികളിലേക്ക് പാഠ്യ വസ്തുതകൾ എളുപ്പത്തിലെത്തിക്കാനുള്ള നൂതന പ0ന പ്രവർത്തനങ്ങളോടെയുള്ള ക്ലാസുകൾ നടക്കും. ഐ സി ടി സാധ്യതകൾ, വർക്ക് ഷീറ്റുകൾ, ചിത്രകാർഡുകൾ തുടങ്ങിയവ ഉപയോഗിച്ചുള്ളതാകും ക്ലാസുകൾ .കുട്ടികളുടെ പഠന പ്രവർത്തനങ്ങളിൽ രക്ഷിതാക്കളെ കൂടുതൽ ഇടപെടുവിച്ചുകൊണ്ടും അവർക്ക് പരിഗണന ലഭിക്കുന്നതിനുമുള്ള തരത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു.                   ചെറുവത്തൂർ ബി ആർ സി കേന്ദ്രത്തിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.പി വി പ്രസീദ സംസാരി...

സ്വതന്ത്ര ദിനാഘോഷം വിവിധ സ്കൂളുകളില്‍

Image

" ജീവിക്കാൻ അനുവദിക്കൂ" കുട്ടികളുടെ അവകാശ പ്രഖ്യാപന റാലി

Image
യുദ്ധഭീകരതയ്‌ക്കും  പ്ലാസ്റ്റിക് ഭീകരനുമെതിരെ'  ജീവിക്കാൻ അനുവദിക്കൂ എന്ന മുദ്രാവാക്യവുമായി കുട്ടികൾ നടത്തിയ അവകാശ പ്രഖ്യാപന റാലി നാടിന് ആവേശവും മാതൃക പകരുന്നതുമായി. ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളുടെയും ക്വിറ്റിന്ത്യാ ദിനത്തിന്റെയും ഭാഗമായി ബിആർസി ചെറുവത്തൂരും പിലിക്കോട് ഗ്രാമപഞ്ചായത്തുമാണ് കാലിക്കടവ് ടൗണിൽ നൂറുകണക്കിന് കുട്ടികളെ അണിനിരത്തി റാലി സംഘടിപ്പിച്ചത്.          ചന്തേര ജി യു പി സ്കൂൾ ,പിലിക്കോട് ജി യു പി സ്കൂൾ, ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളും അധ്യാപകരും സഡാക്കോ കൊക്കുകളും പ്ലക്കാഡുകളുമേന്തി യുദ്ധവിരുദ്ധ - പ്ലാസ്റ്റിക് വിരുദ്ധ മുദ്രാവാക്യങ്ങളുമായി റാലിയിൽ അണിനിരന്നു .                                    No War...........No Pollution                                   Quit Plastic....Save Earth           ...