Posts

പത്ര വാര്‍ത്ത‍-ജൂണ്‍

Image
February by Razeena Shahid on Scribd

കുടമേളം -ജി.ഡബ്ല്യു.യു.പി.എസ്.കൊടക്കാട് -2019മാര്‍ച്ച് 9

Image

കുട നിർമാണ ശില്പശാലയുടെ ഒരുക്കത്തിൽ

Image
 ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ മാർച്ച് 9ന് ശനിയാഴ്ച രാവിലെ കൊടക്കാട് ഗവ.വെൽഫെയർ യുപി സ്കൂളിൽ പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിക്കുന്നു. ഉപജില്ലയിലെ 32 യുപി വിഭാഗങ്ങളിൽ നിന്നും 64 വിദ്യാർഥികളാണ് ശില്പശാലയിൽ പങ്കെടുക്കാനെത്തുക. ഇവരിൽ 32 പേർ ആൺകുട്ടികളും 32 പേർ പെൺകുട്ടികളുമായിരിക്കും. സമഗ്ര ശിക്ഷ നിയമിച്ച ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപികമാരാണ് കുട നിർമാണ ശില്പശാലയിൽ തങ്ങളുടെ സാങ്കേതിക വൈദഗ്ധ്യം കുരുന്നുകളിലേക്ക് പകരുക. പരിശീലനം നേടിയ വിദ്യാർഥികൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാർഗനിർദേശങ്ങളാൽ വരുന്ന അധ്യയന വർഷം സ്കൂളിലെ കുട്ടികൾക്ക് പിടിക്കാനുള്ള വർണക്കുടകൾ ചുരുങ്ങിയ ചെലവിൽ സ്വയം നിർമിക്കുകയാണ് ശില്പശാലയിലൂടെ ലക്ഷ്യമിടുന്നത്. ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം കെ വിജയകുമാർ ഉദ്ഘാടനം ചെയ്യും. ബിപിഒ  പി വി ഉണ്ണി രാജൻ അധ്യക്ഷനായിരിക്കും. പടം :ചെറുവത്തൂർ ബി ആർ സി യിലെ പ്രവൃത്തി പരിചയ അധ്യാപികമാർ കുട നിർമാണ ശില്പശാലയുടെ ഒരുക്കത്തിൽ

നോട്ടീസ്

Image

വാര്‍ത്തകളിലൂടെ

Image

വിഷ്ണുവിനും അക്ഷയ്ക്കുമൊപ്പം 'ചങ്ങതിക്കൂട്ടം '

Image
ഇന്ന് പിലിക്കോട് GHSS ലെ 10th ലെ വിഷ്ണുവിന്റെ വീട്ടിലും 8th ലെ അക്ഷയുടെ വീട്ടിലും ചങ്ങാതിക്കൂട്ടം രൂപീകരിക്കാൻ സാധിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീധരൻ മാഷും ,സ്കൂൾ HM ,വിഷ്ണുവിന്റെ Class Tr, രവീന്ദ്രൻ മാഷ്, Office staff, PTAപ്രസി സണ്ട് ,രജിത Tr, ഷീബ Tr, 15 കുട്ടികളും വിഷ്ണുവിന്റെ വീട്ടിൽ പോയിരുന്നു. പാo ഭാഗ പ്രവർത്തങ്ങൾ നല്കാൻ പറ്റിയില്ലെങ്കിലും നിറം നല്കാനും പാട്ട് കേട്ട്‌ പാടാനും അത് ആസ്വദിക്കാനുമുള്ള അന്തരീക്ഷം ഉണ്ടാക്കാൻ സാധിച്ചു.എല്ലാവർക്കും വളരെ സന്തോഷകരമായിരുന്നു ഇന്നത്തെ പരിപാടി. . കുറച്ച് fruits ഉം സ്കുളിൽ നിന്നുള്ള അരിയുമൊക്കെ കൊടുത്ത് നമ്മൾ തിരിച്ച് അക്ഷയുടെ അടുത്തേക്ക് പോയി. കുട്ടികളോട് ഇതിന്റെ തുടർ പ്രവർത്തനങ്ങൾ നടത്താൻ പറയാനും മറന്നില്ല -അക്ഷയുടെ വീട്ടിൽ നമ്മൾ എത്തിയപ്പോഴേക്കും നമ്മുടെAEo വിജയൻ മാഷും ഉണ്ണി രാജൻ മാഷും കൂടി അവിടെയെത്തി. എല്ലാവരേയും കൂടി ഒന്നിച്ച് കണ്ടപ്പോൾ അച്ചൂന് അമ്പരപ്പും സങ്കടമോ സന്തോഷമോ എന്ന് പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു.   Colourigbook ൽ കളർ കൊടുപ്പിച്ചും ,അച്ചുവിന്ball throwകുട്ടികളെ കൊണ്ട് ചെയ്യിച്ചും, പാട്ട് പാടി കൊടുത്തു...