Posts

സാഹിത്യ സല്ലാപം @ ബി.ആര്‍.സി. ചെറുവത്തൂര്‍ 24.06.2017

Image
കഥയിലും കവിതയിലും ഊർന്നിറങ്ങി എഴുത്തുകാരുമായി കുട്ടികളുടെ സംവാദം. വായനാ പക്ഷാചരണ ത്തിന്റെ ഭാഗമായി  ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിച്ച 'സാഹിത്യ സല്ലാപം' പരിപാടിയിലാണ് കഥാകൃത്ത് സന്തോഷ് പനയാൽ, കവയത്രി സി പി ശുഭ എന്നിവരുമായി സർഗസംവാദത്തിൽ ഏർപ്പെടാനുള്ള അവസരം കുരുന്നുകൾക്ക് ലഭിച്ചത്. കഥയുടെയും കവിതയുടെയും വിസ്മയ വരമ്പിലൂടെ സഞ്ചരിച്ച് ഒട്ടനവധി സാഹിത്യ കൃതികളെ പരിചയപ്പെടുത്തിയുള്ള സല്ലാപം വായനയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതായി. സാഹിത്യത്തിന്റെ വിവിധ ശാഖകളെ പരിചയപ്പെടാനും,കൂടുതൽ മനസ്സിലാക്കു വാനും 'സാഹിത്യ സല്ലാപം' വഴി സാധിച്ചുവെന്ന് പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ അഭിപ്രായപ്പെട്ടു.  മികച്ച വായനക്കാർ കുരുന്നുകളിൽ നിന്നും ഉയർന്നു വരുന്നതിന്റെ നിദർശനമായി കുട്ടികളുടെ ഇടപെടൽ.         ഉപജില്ലയിലെ യുപി വിഭാഗക്കാരായ 50 കുട്ടികളാണ് സല്ലാപത്തിൽ പങ്കുചേരാനെത്തിയത്. സല്ലാപത്തിൽ പങ്കുവെച്ച കാര്യങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ട് നടത്തിയ    സാഹിത്യ ക്വിസ് മത്സരത്തോടെയായിരുന്നു പരിപാടിയുടെ സമാപനം. മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾ...

ലോക പരിസ്ഥിതി ദിന ക്വിസ്

Environment Day Quiz by Razeena Shahid on Scribd

ജൂണ്‍ 5 -ലോക പരിസ്ഥിതി ദിനം,

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥി തി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ  ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്. പരിസ്ഥിതിദിന സന്ദേശങ്ങൾ 2016 ജീവിതത്തിനായി വന്യമായി പോകൂ, നിയമവിരുദ്ധ വന്യജീവി കടത്തിനെതിരെ അ...

ഒന്നാം ക്ലാസിലെ ടീച്ചറമ്മ

1st std by Razeena Shahid on Scribd

ബി.ആര്‍.സി തല പ്രവേശനോത്സവം ജി.ഡബ്ല്യു.യു.പി സ്കൂളില്‍

Image
Image
അധ്യാപക പരിശീലനം- വിലയിരുത്തുന്നതിന്‍റെ   ഭാഗമായി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ടി.എം സദാനന്ദന്‍ വിവിധ ക്ലാസുകള്‍ സന്ദര്‍ശിച്ചപ്പോള്‍
Image