Posts

Image
    വരയും വര്‍ണവും ശില്‍പങ്ങളുമൊക്കെ തീര്‍ത്തു സര്‍വ്വശിക്ഷ അഭിയാനിലെ സ്പെഷ്യലിസ്റ്റ് ചിത്രകലാധ്യാപകന്‍ . കാസര്‍ഗോഡ്‌ ജില്ലയിലെ ചെറുവത്തൂര്‍ ബ്ലോക്ക്‌ റിസോര്‍സ് സെന്ററിലെ സ്പെഷ്യലിസ്റ്റ് ചിത്രകലാധ്യാപകന്‍ പി.വി.ശ്യാം പ്രസാദാണ് ചിത്രം വരച്ചും ശില്പങ്ങള്‍ തീര്‍ത്തും വിദ്യാലയങ്ങളെ കലയുടെ അങ്കണങ്ങളാക്കി മാറ്റുന്നത്.                 ചിത്രകലയിലും ശില്പകലയിലും ഒട്ടേറെ കുരുന്നുകള്‍ ശ്യാംപ്രസാദിന്റെ ശിഷ്യന്മാരായി ഉയര്‍ന്നു വരികയാണെന്ന് അദ്ദേഹത്തിന്റെ സേവനം ലഭിക്കുന്ന നാല് വിദ്യാലയങ്ങളിലെയും അധ്യാപകരും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.പാടിക്കില്‍ ജി.യു.പി.സ്കൂളില്‍ ഏകദിന കളിമണ്‍ ശില്പശാല ,ചൈല്‍ഡ് ആര്‍ട്ട് ചിത്രപ്രദര്‍ശനം ,ജൈവ വൈവിദ്യ ഉദ്യാനത്തില്‍ ചെങ്കല്‍ ശില്‍പം ,കൊടക്കാട് ജി.ഡബ്ല്യു.യു.പി.സ്കൂളില്‍ കുട്ടികളെ പ്രക്രുതിയോടടുപ്പിക്കുന്ന കൊളാഷ് നിര്‍മ്മാണം,എം.എ.യു.പി.എസ് മവിലാകടപ്പുറം സ്കൂളില്‍ ബിഗ്‌ കാന്‍വാസ്‌ ചിത്രരചന , കടലാമയുടെ മണല്‍ ശില്‍പം,പുത്തിലോട്ട് എ.യു.പി. സ്കൂളില്‍ ഒപ്പത്തിനൊപ്പം പരിപാടി ,മവി...

കണക്കിന്റെ കുരുക്കഴിക്കാൻ ക്ലാസ്സ് റൂം ഗണിത ലാബ്

Image
കണക്കിന്റെ കുരുക്കഴിക്കാൻ  ക്ലാസ്സ് റൂം ഗണിത ലാബ് .............................. ............                          തെറ്റിപ്പോകമോ എന്ന ഉൽക്കണ്ഠയില്ലാതെ, പരാജയഭീതിയില്ലാതെ, വിരസതയില്ലാതെ, പ്രവർത്തനത്തിൽ ലയിച്ചു ചേർന്ന് ആസ്വാദ്യകരമായ രീതിയിൽ മുഴുവൻ കുട്ടികളും കണക്ക് പഠിക്കുന്ന ക്ലാസ്സുമുറികൾ യാഥാർഥ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ചെറുവത്തൂർ ബി.ആർ.സി.    ഈ ലക്ഷ്യം മുൻനിർത്തി സർവശിക്ഷ അഭിയാൻ വിഭാവനം ചെയ്ത 'ഗണിത ലാബ്'  ഉപജില്ലയിലെ കയ്യൂർ ഗവ: എൽ.പി സ്കൂളിൽ ഇതിനകം യാഥാർഥ്യമായി.ഇത് മറ്റു വിദ്യാലയങ്ങളിലേക്ക്  വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായി ആർ.പി.മാരെ പരിശീലിപ്പിക്കുന്നതി നായി ബി.ആർ.സി തലത്തിൽ സംഘടിപ്പിച്ച ഗണിത പഠനോപകരണ നിർമ്മാണ ശില്പശാലയിൽ 14 സി.ആർ.സികളിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നിന്നായി എൽ.പി അധ്യാപകരും രക്ഷിതാക്കളും, കലാ-പ്രവൃത്തി പഠന അധ്യാപകരും ബി.ആർ.സി ട്രെയിനർമാരും ഉൾപ്പെടെ 45 പേർ പങ്കെടുത്തു. ഇവരുടെ നേത...

GANITHA VIJAYAM @ GLPS KAYYUR

Image
ബേങ്കിലേക്ക് സ്വയമെഴുതിയ ചെക്കെടുത്തു പോയും എ ടി എം കൗണ്ടറിൽ കാർഡിട്ട് പണം പോക്കറ്റിലാക്കിയും കണക്കിന്റെ മധുരാനുഭൂതിയിൽ ലയിച്ച് കയ്യൂരിലെ കുരുന്നുകൾ .സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിലാണ്  ഗണിതവിജയം പദ്ധതി വിജയത്തിളക്കത്തിലെത്തി നിൽക്കുന്നത്. കയ്യൂർ ജി എൽ പി സ്കൂളിലാണ് പത്തുനാൾ നീളുന്ന ഗണിത വിജയം പകുതി പിന്നിട്ടത്.          ബി ആർ സി അനുവദിച്ച ഗണിത ലാബിലെ ഗണിത പഠനോപകരണങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് കണക്കിന്റെ കുരുക്കുകൾ രസകരമായി അഴിച്ചെടുക്കുകയാണ് കയ്യൂരിലെ കുട്ടികൾ. പാഠഭാഗത്തു നിന്നും നിത്യജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഭാഗങ്ങളാണ് കുട്ടികൾ പഠനോപകരണ സഹായത്താൽ പാൽപ്പായസം പോലെ ആസ്വദിക്കുന്നത്. നാൽപ്പതോളം ആകർഷകങ്ങളായ പ്രവർത്തനങ്ങളിലൂടെ പത്തുനാൾ കടന്നു പോകുന്ന കുട്ടികൾ ഗണിത പഠനത്തിൽ മിടുക്കൻമാരായിത്തീരുമെന്ന പ്രതീക്ഷയാണ്. എല്ലാ ഗണിത പ്രവർത്തനങ്ങളും പഠനോപകരണങ്ങൾ ഉപയോഗിച്ച് കൈകാര്യം ചെയ്യുമ്പോൾ ഗണിതാശയങ്ങൾ ആഴത്തിൽ ഉറപ്പിച്ചു നിർത്തുകയാണ് ഗണിത വിജയത്തിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന്, നാല് ക്ലാസുകളിൽ നിന്നും തെരഞ്ഞെടുത്ത കുട്ടിക...

ജനപ്രതിനിധികളുടെ ശില്പശാല 15.02.2018

Image
2018-19 വർഷത്തെ പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതി സർവശിക്ഷാ അഭിയാനുമായി സംയോജിപ്പിച്ച് മികവുറ്റതാക്കി മാറ്റാനുള്ള കർമപരിപാടികൾക്ക് രൂപം നൽകാൻ ജനപ്രതിനിധികളുടെ ശില്പശാല. സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിലാണ് ചെറുവത്തൂർ ഉപജില്ലയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡൻറുമാർ, വൈസ് പ്രസിഡന്റുമാർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വിദ്യാഭ്യാസ  നിർവഹണ ഉദ്യോഗസ്ഥർ, പഞ്ചായത്ത് _ പി ഇ സി സെക്രട്ടറിമാർ എന്നിവർക്കായാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ ഏജൻസികളും പൊതുസമൂഹവും കൈകോർത്തു പിടിച്ച് പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് നടത്തുന്ന പ്ര വർത്തനങ്ങളെ ശില്പശാല അവലോകനം ചെയ്തു. എസ്എസ്എ പദ്ധതിക്ക് വിവിധ ഗ്രാമ പഞ്ചായത്തുകൾ നീക്കിവെക്കേണ്ടുന്ന 40 ശതമാനം വിഹിതം യഥാസമയം ലഭ്യമാക്കുമെന്നും യോഗത്തിൽ ജനപ്രതിനിധികൾ ഉറപ്പു നൽകി. സർവശിക്ഷാ അഭിയാന് നൽകേണ്ട ഫണ്ട് വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ ജനപ്രതിനിധികൾ ശക്തമായി പ്രതിഷേധിച്ചു. ...

KHO-KHO TOURNAMENT 10.02.2018

Image
സർവ്വശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തിൽ ചെറുവത്തൂർ ബി.ആർ.സി യു.പി.വിഭാഗം കുട്ടികൾക്കായി കാലിക്കടവ് കരക്കേരു ഫ്രന്റ്സ് ക്ലബ്ബിൽ  സംഘടിപ്പിച്ച ഉപജില്ലാ തല ഖൊ-ഖോ ടൂർണമെന്റിൽ  പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി  ഓലാട്ട് എ.യു.പി.സ്കൂളിലെ കുരുന്നുകൾ മേളയിലെ താരങ്ങളായി.മികച്ച പ്രകടനത്തിലൂടെ  ആൺകുട്ടികളുടെ വിഭാഗത്തിലെ ഒന്നാം സ്ഥാനം വെള്ളച്ചാൽ  ജി.എം.ആർ.എസും  പെൺകുട്ടികളുടെ വിഭാഗത്തിലെ രണ്ടാം സ്ഥാനം ഉദിനൂർ സെൻട്രൽ  എ.യു.പി.സ്കൂളും കരസ്ഥമാക്കി.  ഇരു വിഭാഗങ്ങളിലും  35 ടീമുകളിലായി 420 കുട്ടികളാണ്   യു.പി. കുട്ടികൾക്ക്  ഇദംപ്രഥമമായി നടത്തിയ ഖൊ- ഖൊ ടൂർണമെന്റിൽ പങ്കാളികളായത്.

കൈക്കോട്ടുകടവ് സ്കൂൾ ജേതാക്കൾ 03.02.2018

Image
സർവശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ ചെറുവത്തൂർ ബി ആർ സി സംഘടിപ്പിച്ച യു പി വിഭാഗം കുട്ടികൾക്കുള്ള ഉപജില്ലാ തല ഫുട്ബോൾ മേളയിൽ കൈക്കോട്ടുകടവ് പി എം എസ്സ് എ പി ടി എസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ   ഉദിനൂർ സെൻട്രൽ എ യു പി  സ്കൂളിനെയാണ് ഇവർ കീഴ്പ്പെടുത്തിയത്.പടന്നക്കടപ് പുറം ഗവ. ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ മൈതാനിയിൽ നടന്ന ഫുട്ബോൾ മേളയിൽ ഉപജില്ലാ പരിധിയിലെ 26 വിദ്യാലയങ്ങളിൽ നിന്നുള്ള 338 കുട്ടികൾ അണിനിരന്നു.വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ടി അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എം സദാനന്ദൻ അധ്യക്ഷനായിരുന്നു. ഇന്ത്യൻ ആർമി ഫുട്‌ബോൾ കോച്ച് കെ ഗണേശൻ മുഖ്യാതിഥിയായിരുന്നു. ബിപിഒ  കെ നാരായണൻ, പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ പ്രധാനാധ്യാപകൻ എം  ഭാസ്കരൻ ,രാജു നെടുങ്കണ്ടം, കെ അശോകൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസർ പി പി വേണുഗോപാലൻ സമ്മാനദാനം നടത്തി.

📊ഗണിത ലാബ് ഉദ്ഘാടനം ചെയ്തു⚖- GLPS KAYYUR

Image
         സർവ്വശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തിൽ ചെറുവത്തൂർ ബി.ആർ.സിയുടെ പിന്തുണയോടെ കയ്യൂർ ഗവ.എൽ.പി.സ്കൂളിൽ സജ്ജീകരിച്ച ഗണിത ലാബിന്റെയും, പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള രക്ഷാകർതൃവിദ്യാഭ്യാസ പരിപാടിയുടെയും ഉദ്ഘാടനം കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. ശകുന്തള നിർവഹിച്ചു.ചെറുവത്തൂർ ബി.പി.ഒ   കെ.നാരായണൻ ആമുഖഭാഷണം നടത്തി. കയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി  സ്കൂൾ അധ്യാപകൻ കെ.അനിൽകുമാർ ക്ലാസ്സ് എടുത്തു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.രജനി അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. എൻ.കെ.വിനോദ് കുമാർ മാസ്റ്റർ പ്ലാൻ പരിചയപ്പെടുത്തി.                        'നല്ല സമൂഹത്തിനായ് നല്ല വായന' എന്ന വിഷയത്തിൽ ബി.ആർ.സി.സംഘടിപ്പിച്ച പ്രബന്ധരചനാ മത്സരത്തിലെ സ്കൂൾതല വിജയികൾക്ക് വാർഡ് മെമ്പർ പി.പി.മോഹനൻ സമ്മാനങ്ങൾ വിതരണം ചെയ്തു.  കെ.വി. പ്രമീള ടീച്ചർ വിദ്യാലയ മ...