Posts

ശാസ്ത്ര വിജ്ഞാനത്തിന്‍റെ പുതിയ വഴികള്‍ തേടി ...

Image
ചെറുവത്തൂർ: അധ്യാപക പരിശീലനത്തിൽ പുതുവഴികൾ തേടി ചെറുവത്തൂർ ഉപജില്ലാതല ശാസ്ത്രോത്സവത്തിന് ആലന്തട്ട എ.യു.പി.സ്കൂളിൽ തുടക്കമായി. രസകരവും ചിന്തോദ്ദീപകവുമായ പ്രവർത്തനങ്ങളിലൂടെ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെ ശാസ്ത്ര പഠനത്തിൽ കൂടുതൽ തല്പരരാക്കുന്നതിനായി സർവശിക്ഷ അഭിയാൻ ആസൂത്രണം ചെയ്ത സ്കൂൾ തല ശാസ്ത്രോത്സവങ്ങൾക്കു മുന്നോടിയായാണ് ശാസ്ത്രാധ്യാപകർക്കുള്ള പരിശീലനം. പ്രകൃതി പ്രതിഭാസങ്ങളെയും ദൈനംദിന ജീവിതത്തിലെ അനുഭവങ്ങളെയും ശാസ്ത്രീയമായി വ്യാഖ്യാനിക്കാനുള്ള ശേഷി കുട്ടികളിൽ രൂപപ്പെടുമ്പോഴാണ് ശാസ്ത്ര പഠനം സാർഥകമാകുന്നത്. ഇതിനായി ശാസ്ത്രത്തിന്റെ രീതിയിലുടെ പഠനാനുഭവങ്ങൾ നൽകുന്നതിനുള്ള പ്രായോഗികാനുഭവമാണ് മൂന്നു ദിവസത്തെ ശാസ്ത്രോത്സവത്തിലൂടെ അധ്യാപകർക്ക് ലഭ്യമാക്കുന്നത്. ഉപജില്ലയിലെ 32 വിദ്യാലയങ്ങളിലെ അധ്യാപകർക്കൊപ്പം ആലന്തട്ട, നാലിലാംകണ്ടം സ്കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിൽ പഠിക്കുന്ന 100 കുട്ടികളും ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ഉപകരണങ്ങൾ നിർമിക്കുന്നതിനും, ചെറുസംഘങ്ങളായി പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും, നിഗമനങ്ങൾ രൂപപ്പെടുത്തുന്നതിനും, വിലയിരുത്തുന്നതിനു മുള്ള അവസരങ്ങൾ മുഴുവൻ കുട്ടി...

മൺമറയുന്ന തൊഴിലറിവുകൾ മുറുകെപ്പിടിക്കാൻ കുരുന്നുകൾ

Image
കൈതയും ഈറ്റയും നാടുനീങ്ങുമ്പോഴും വിദൂര ദേശങ്ങളിൽ പോയി അവ ശേഖരിച്ച് നാടിന്റെ പഴയ തൊഴിൽ പാരമ്പര്യത്തെ നിലനിർത്താൻ പാടുപെടുന്ന പഴമക്കാരുടെ അനുഭവ വിവരണ വേദികൂടിയായി ഈ തൊഴില റിവ് പാഠശാല. ചന്തയിലെ വിലപേശലിനിരയായി അധ്വാനത്തിന്റെ വില കിട്ടാതെ ഈ പരമ്പരാഗത ഉൾപ്പന്നങ്ങൾ പ്രതിസന്ധിയുടെ വട്ടംകറങ്ങലിലാണെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു. മുള്ളുകുത്തി ചോര പൊടിഞ്ഞ് അറുത്തെടുക്കുന്ന കൈതോലകൾ മൂന്നു ദിവസം വെയിലത്തുണക്കി , മഞ്ഞിൽ പതം വരുത്തി , മുള്ളുകൾ നീക്കി കരവിരുതോടെ മെടഞ്ഞെടുക്കാൻ ദിവസങ്ങൾ പലതെടുക്കുമെങ്കിലും പായയ്ക്ക് ലഭിക്കുന്നത് തുച്ഛമായ വില മാത്രം. പരിസ്ഥിതിയോടൊട്ടി നിൽക്കുന്നതും ശാരീരിക അസ്വസ്ഥതകളില്ലാത്തതുമായ കൈതപ്പായ കളുടെ സ്ഥാനം ഇന്ന് വില കുറഞ്ഞതും നിലവാരമില്ലാത്തതും പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ പ്ലാസ്റ്റിക് പായകൾ കൈയടക്കിക്കഴിഞ്ഞു.ഈറ്റക്കുട്ടകളുടെ കാര്യവും വിഭിന്നമല്ല. അന്യം നിന്നുപോകുന്ന പരമ്പരാഗത തൊഴിലറിവുകൾ തിരികെപ്പിടിക്കുന്നതിനും അവയുടെ സ്ഥാനം വളരെ ഉയർന്നതാണെന്ന് ബോധ്യപ്പെടുത്താനും ഇത്തരം തൊഴിലുകളുടെ മാഹാത്മ്യം ഊട്ടിയുറപ്പിക്കുന്നതിനുമാണ് പാഠശാല ഒരുക്കിയത്.   ...

മത്സരിക്കാൻ അധ്യാപകരും രക്ഷിതാക്കളും, വിധികർത്താക്കളായി കുട്ടികളും

Image
ചെറുവത്തൂർ: മത്സരിക്കാൻ തയ്യാറായി   കളത്തിലിറങ്ങിയപ്പോൾ , വിധികർത്താക്കൾ ആരാണെന്നതിനെക്കുറിച്ച് അവർ ചിന്തിച്ചതേയില്ല... വിസിൽ മുഴങ്ങിയപ്പോൾ ചുറ്റും കൂടി നിന്ന 46 കുട്ടികളും , സഹപ്രവർത്തകരും , സ്നേഹിതരും കയ്യടിച്ചു... മത്സരാർഥികൾക്ക് ആവേശമായി.. കൈ വിരലുകൾ ദ്രുതഗതിയിൽ      ചലിച്ചു...            സർവശിക്ഷ അഭിയാൻ കാസർഗോഡ്‌ ആവിഷ്കരിച്ച നൂതനാശയ പ്രവർത്തനങ്ങളുടെ ഭാഗമായി   ചെറുവത്തൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ കൂളിയാട് ഗവ: ഹൈസ്കൂളിൽ സംഘടിപ്പിച്ച ' തൊഴിലറിവ് പാഠശാല ' യാണ് പങ്കിളത്തത്തിലും വിധി നിർണയത്തിലും പുതുമകൾ നിറഞ്ഞ ഓലമെടയൽ മത്സരം സംഘടിപ്പിച്ചത്. അധ്യപകരും   ബി.ആർ.സി.ട്രെയിനർമാരും   രക്ഷിതാക്കളും ഉൾപ്പെടെ 10 പേർ പങ്കെടുത്ത മത്സരം പൂർത്തിയായപ്പോഴാണ് ക്യാമ്പംഗങ്ങളായ കുട്ടികളാണ് വിധികർത്താക്കളെന്ന രഹസ്യം സംഘാടകർ പുറത്തുവിട്ടത്.ഇതിനായി വിജയികളെ കണ്ടെത്താനുള്ള വിലയിരുത്തൽ സൂചകങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുത്തി.അമ്പൂഞ്ഞി , നാരായണൻ തുടങ്ങിയ പരിചയ സമ്പന്നരായ ആളുകൾ കുട്ടികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി.പൂർത്തിയാകാനെടുത്...

കുട്ടികൾക്കു മുമ്പിൽ പഠിപ്പിക്കുകയായിരുന്നു മാഷ്‌.

Image
വരിക വരിക സഹജരെ -എന്നആവേശം തുടിക്കുന്ന ഗാനം പാടിയാണ് കുട്ടികൾ ഉളിയത്ത് കടവ് വിട്ടത്. നേരെ ഏഴിമലയിലേക്കായിരുന്നു അടുത്ത യാത്ര. 40 അടി ഉയരമുള്ള ഹനുമാൻ പ്രതിമ കുട്ടികൾക്ക് ഒരു വലിയ അത്ഭുതമായിരുന്നു.പുഴയും കായലും കനിഞ്ഞു നൽകിയ വരദാനം പോലെ ഇന്നും പരിസ്തിതി സ്നേഹികൾക്ക് ഏറെ ഇഷ്ടമായ ഇടയിലക്കാടേക്കായിരുന്നു പിന്നീടുള്ള യാത്ര.കവ്വായിക്കായലിലൂടെ ഉച്ചവെയിലിന്റെ ചൂടറിയാതെ ഒരു ബോട്ടുയാത്ര. ബോട്ടിലിരുന്ന് വേണുമാഷിന്റെ കായലറിവ് ക്ലാസ്സ്.അഞ്ച് പുഴകൾ സംഗമിക്കുന്ന മാലിന്യം വളരെ കുറഞ്ഞകവ്വായി കായലിന്റെ പ്രത്യേകതകൾ ഒരോന്നായി കുട്ടികൾക്ക് പകർന്നു കൊടുത്തു.ഉച്ചഭക്ഷണത്തിനു ശേഷം എടയിലക്കാട് കാവിലെ കുരങ്ങൻമാരുമായി അല്പം സല്ലാപം .കാവിന്റെ തണുപ്പും മരങ്ങളുടെ പച്ചപ്പും അനുഭവിച്ചറിഞ്ഞ് അല്പ നേരം കാവിനടുത്ത് വിശ്രമം.കാവിന്റെ പ്രത്യേകതകൾ വിശദമാക്കി അനിൽ മാഷും , പ്രദീപ് മാഷും കുട്ടികൾക്ക് ക്ലാസെടുത്തു. അടുത്ത യാത്ര മടക്കര ഫിഷിംഗ് ഹാർബറിലേക്ക്.നൂറു കണക്കിന് ബോട്ടുകൾ നങ്കൂരമിട്ടിരിക്കുന്നു. മത്സ്യ ബന്ധനത്തിന് പോയി തിരിച്ചു വന്ന ബോട്ടിൽ നിന്ന് മത്സ്വവും വലയും ഇറക്കുന്നത് കുട്ടികൾക്ക് പുതിയ കാഴ്ചയായിരുന്നു. അറിവും...

വെള്ളാട്ടെ വിശേഷങ്ങള്‍

vellatte visheshangal by Razeena Shahid on Scribd

അനഘയുടെ ഡയറിക്കുറിപ്പുകള്‍

Image
                              അനഘയുടെ ഡയറി അതു വായിക്കേണ്ടതു തന്നെ വെള്ളാട്ട് ഗവ: എൽപി സ്കൂളിലെ നാലാം ക്ലാസ്സുകാരിയാണ് ഈ കൊച്ചു മിടുക്കി.അനഘയുടെ ഡയറി എത്രവായിച്ചാലും മതിവരില്ല. ഓരോ ദിവസവും പുതിയ പുതിയ അനുഭവങ്ങളും , പദസമ്പത്തും നിറഞ്ഞ ഡയറി ആരെയും ആകർഷിക്കും. പ്രകൃതി സ്നേഹവും , കാര്യങ്ങളെ ഗഹനമായി അവതരിപ്പിക്കാനുള്ള കഴിവും , ആത്മാംശം നിറഞ്ഞതുമായ ഡയറിക്കുറിപ്പുകൾ മികവിന്റെ നേർസാക്ഷ്യങ്ങളാണ് വളരെ ചെറിയ സംഭവങ്ങൾ പോലും പൊലിപ്പിച്ച് എഴുതാനുള്ള അനഘയുടെ കഴിവ് ഡയറി വായിക്കുന്ന ആർക്കും മനസ്സിലാകും. ദിവസവും രണ്ടും മൂന്നും പേജുകളിൽ ഡയറിയെഴുതുന്ന അനഘയെ അധ്യാപകരും രക്ഷിതാക്കളും നന്നായി പ്രോത്സാഹിപ്പിക്കുന്നു. എഴുത്തിന്റെ പുതിയ ലോകം തുറക്കാൻ ഈ കൊച്ചു മിടുക്കിക്ക് ആവും എന്ന് നിസ്സംശയം പറയാം.

മംഗലം കളിയും പൂരക്കളിയും നിറഞ്ഞാടിയ നാട്ടു പയമ

Image
         ആദിവാസികൾക്കിടയിൽ സന്തോഷത്തിന്റെദിവസങ്ങളിൽകളിക്കുന്ന മംഗലംകളിയും വടക്കൻ കേരളത്തിന്റെ കാവുകളിൽ പുരോത്സവത്തിന്റെ ഭാഗമായി കളിക്കുന്നപൂരക്കളിയുംപരിചയപ്പെടുത്തുകയും കുട്ടികളെ അഭ്യസിപ്പിക്കുകയും കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ചെറുവത്തൂർ ബി ആർ സി യുടെ നേതൃത്വത്തിൽ വെള്ളച്ചാൽ ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂളിൽ  നടന്ന നാട്ടുപയമ- കൾച്ചറൽ ഫെസ്റ്റ് അവസാനിച്ചത്.         പൂരക്കളിയിലെ അതികായനും ആചാര്യനുമായ മാധവൻ പണിക്കരാണ്   നാട്ടുപയമയുടെഉദ്ഘാടനം നിർവഹിച്ചത്.തുടർന്ന്പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ അദ്ദേഹവുമായി പൂരക്കളിയെ കുറിച്ചുള്ള സംവാദത്തിൽ ഏർപ്പെട്ടു.മാധവൻ പണിക്കരും പൂരക്കളി കലാഅക്കാദമി അംഗം മോഹനൻ മേച്ചേരിയും ചേർന്ന് കുട്ടികൾക്ക് പൂരക്കളി പാട്ടുകൾ സാഹിത്യം , ഐതിഹ്യം എന്നിവയെ കുറിച്ച് ക്ലാസ്സെടുത്തു.കൂടാതെ ചില ചുവടുകൾ കുട്ടികളെ അഭ്യസിപ്പിക്കുകയും ചെയ്തു.            മംഗലം കളി ഫോക് ലോർ അവാർഡ് ജേതാവ് ഭാസ്കരൻ ചേമ്പേരി  മംഗലംകളിയെ കുറിച്ച് വിശദമായി ചുവടുകൾ അടക്കം അഭ്യസിപ്പിച്ച് ക്...